ജനവിദ്യാ കേന്ദ്രം ഉദ്ഘാടനം ബഹു.എം.എൽ.എ അഡ്വ.ഡി.കെ മുരളി നിർവ്വഹിച്ചു
![](https://i0.wp.com/santhigirinews.org/wp-content/uploads/2020/07/10-11.jpg?resize=780%2C470&ssl=1)
ജ്യോതി നാഥ് കെ പി
വാമനപുരം:വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2019 – 2020 പദ്ധതി പ്രകാരം നവീകരിച്ച പാങ്ങോട് ഗ്രാമപഞ്ചായത്തിലെ കാക്കാണിക്കര, ജനവിദ്യാകേന്ദ്രത്തിന്റെ ഉദ്ഘാടനം ബഹു.എം.എൽ.എ അഡ്വ.ഡി.കെ മുരളി നിർവ്വഹിച്ചു.
ശ്രീ.കെ.പി ചന്ദ്രൻ (അധ്യക്ഷൻ), ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ശ്രീമതി. എസ് ഗീത പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ശ്രീ.കെ. അനിൽകുമാർ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, ശ്രീമതി.സന്ധ്യ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ ബ്ലോക്ക് പഞ്ചായത്ത് മെമ്പറൻമാരായ സ്വപ്ന, റജീന, ആര്.സുഭാഷ് എന്നിവരും ശ്രീ. ചന്ദ്രമോഹൻ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വാർഡ് മെമ്പർ ശ്രീമതി. ഷൈനി നന്ദി രേഖപ്പെടുത്തി.