IndiaLatest

ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷണം തുടങ്ങി

“Manju”

ശ്രീജ.എസ്

ബംഗളൂരു: ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്‍ മനുഷ്യരിലെ പരീക്ഷണം തുടങ്ങി. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സൈഡസാണ് വാക്സിന്‍ നിര്‍മ്മിക്കുന്നത്. നേരത്തേ പന്നികളിലും മറ്റും നടത്തിയ പരീക്ഷണങ്ങള്‍ വിജയകരമായിരുന്നു. തുടര്‍ന്നാണ് മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി നല്‍കിയത്. ആയിരത്തോളം സന്നദ്ധപ്രവര്‍ത്തകരിലാണ് മരുന്ന് പരീക്ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മൂന്നുമാസത്തിനുള‌ളില്‍ പരീക്ഷണം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. മാര്‍ച്ച്‌ ആദ്യമാണ് വാക്‌സിന്‍ നിര്‍മ്മാണത്തിന് തുടക്കംകുറിച്ചത്.

നേരത്തേ കൊവിഡിനെതിരെ റഷ്യ വികസിപ്പിച്ചെടുത്ത വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണങ്ങള്‍ വിജയകരമായിരുന്നു. ഇവരും രണ്ടാം ഘട്ട പരീക്ഷണത്തിലാണ്. ചൈനയിലും അമേരിക്കയിലും വാക്‌സിന്‍ വികസിപ്പിക്കലും ഇതുസംബന്ധിച്ച പഠന പരീക്ഷണങ്ങളും വളരെ വേഗത്തില്‍ നടക്കുകയാണ്. ഇൗ വര്‍ഷം തന്നെ കൊവിഡ് വാക്‌സിന്‍ വിപണിയിലെത്തുമെന്നാണ് കരുതുന്നത്.

Related Articles

Back to top button