IndiaLatest

ടോര്‍പ്പിഡോ പരീക്ഷണം വന്‍ വിജയം

“Manju”

മുംബൈ: സമുദ്രാന്തര ഭാഗത്തും ശക്തിതെളിയിച്ച്‌ നാവിക സേന. ഇന്ത്യൻ നിര്‍മ്മിത ടോര്‍പ്പിഡോ പരീക്ഷണം വൻ വിജയം. ജലോപരിതലത്തിലോ ജലത്തിനടിയിലോ ശത്രുവിന്റെ നീക്കങ്ങളെ പരാജയപ്പെടുത്തുന്ന സംവിധാനമാണ് ടോര്‍പ്പിഡോകള്‍. സിഗരറ്റിന്റെ ആകൃതിയിലുള്ള ഇവ, ആയുധങ്ങള്‍ കൃത്യസ്ഥാനത്ത് എത്തിക്കുകയും നിയന്ത്രിത സ്‌ഫോടനത്തിലൂടെ ശത്രുവിന്റെ നീക്കങ്ങളെ തകര്‍ക്കുകയും ചെയ്യുന്നു.

ഇന്ത്യൻ നാവിക സേനയ്‌ക്കായി ഡിആര്‍ഡിഒ ആണ് ഹെവി വെയ്റ്റ് ടോര്‍പ്പിഡോകള്‍ വികസിപ്പിച്ചത്. വിമാനവാഹിനികളിലോ അന്തര്‍വാഹിനികളിലോ ആവശ്യാനുസരണം സജ്ജീകരിക്കാൻ സാധിക്കുന്ന രീതിയിലാണ് ടോര്‍പ്പിഡോകളുടെ രൂപകല്പന. ടോര്‍പ്പിഡോയുടെ വിജയകരമായ പരീക്ഷണത്തെ സമുദ്രാന്തര ഭാഗത്തും സൈനിക ശക്തി എത്തിക്കുന്നതിലുള്ള സുപ്രധാന നാഴികല്ലെന്നാണ് നാവികസേന വിശേഷിപ്പിച്ചത്.

രണ്ടാഴ്ചമുൻപാണ് എംഎച്ച്‌ -60 എന്ന് ഹെലികോപ്റ്റര്‍ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തില്‍ പറന്നിറങ്ങിയത്. ഇന്ത്യ തദ്ദേശിയമായി നിര്‍മ്മിച്ചതാണ് ഐഎൻഎസ് വിക്രാന്ത്. കൂടാതെ മിഗ് 29 കെ എന്ന് ജെറ്റ് വിമാനത്തിന്റെ വിജയകരമായ ലാൻഡിങ്ങും ഐഎൻഎസ് വിക്രാന്തില്‍ നടത്തിയിരുന്നു. എംഎച്ച്‌-60 റോമിയോ ഹെലികോപ്റ്റര്‍. ടോര്‍പ്പിഡോ തുടങ്ങിയ സംവിധാനങ്ങള്‍ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുമായി സംയോജിപ്പിക്കുന്നത് വെള്ളത്തിനടിയില്‍ നാവികസേനയുടെ കരുത്ത് വര്‍ദ്ധിപ്പിക്കും.

Related Articles

Back to top button