KeralaLatest

ചേർത്തല പൊഴിച്ചാലിൽ മത്സ്യബന്ധനത്തിനിറങ്ങിയ യുവാവിനെ കാണാതായി

“Manju”

റെജിപുരോഗതി

ചേർത്തല വെട്ടയ്ക്കൽ അരാശുപുരം കുന്നുമ്മേൽ പരേതനായ ജോസഫിൻ്റെ മകൻ നിഖിലിനെയാണ് കാണാതായത്. 26 വയസാണ്. വൈകിട്ട് 5 മണിയോടെ വെട്ടയ്ക്കൽ പൊഴിച്ചാലിൽ സുഹൃത്തുക്കളോടൊപ്പം മത്സ്യബന്ധനത്തിനിറങ്ങിയതാണ്. മറുകരയിലേയ്ക്ക് നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. ഫയർഫോഴ്സും,പോലീസുമെത്തി രാത്രി 8.30 വരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഫിലോമിന മാതാവും, നിധിൻ സഹോദരനുമാണ്.

 

Related Articles

Back to top button