IndiaInternationalLatest

ഗുണനിലവാരമില്ലാത്ത ചൈനീസ് ഉത്പ്പന്നങ്ങള്‍ക്ക് നിരോധനം

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി : ഗുണ നിലവാരമില്ലാത്ത ചൈനീസ് ഉത്പ്പന്നങ്ങള്‍ക്കും രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ഇന്ത്യ. ചൈനയില്‍ നിന്നുള്ള ഉത്പ്പന്നങ്ങളുടെ ഇറക്കുമതിയിലും നിരോധനം കൊണ്ടുവരും. ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വാണിജ്യമന്ത്രാലയം കഴിഞ്ഞ വര്‍ഷം തന്നെ ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങളുടെ പട്ടിക തയാറാക്കിയിരുന്നതാണ്. പട്ടികയിലുള്ള 371 ഇനങ്ങളില്‍ ഭൂരിഭാഗവും ചൈനീസ് ഉത്പന്നങ്ങളാണ്.

ഇതുപ്രകാരം കളിപ്പാട്ടങ്ങള്‍, സ്റ്റീല്‍ ബാര്‍, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍, ടെലികോം ഉപകരണങ്ങള്‍, യന്ത്രഭാഗങ്ങള്‍, പേപ്പര്‍, റബര്‍ നിര്‍മിത വസ്തുക്കള്‍, ഗ്ലാസ് തുടങ്ങി 371 ഉത്പന്നങ്ങള്‍ക്ക് അടുത്ത മാര്‍ച്ച്‌ മുതല്‍ ഐസ് ഗുണനിലവാരം ഉറപ്പാക്കേണ്ടിവരും.

ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഇറക്കുമതി കുറയ്ക്കുകയും കയറ്റുമതി വര്‍ധിപ്പിക്കുകയും ചെയ്യാനുള്ള നടപടികളുടെ ഭാഗമായാണ് ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് ഗുണനിലവാര പരിശോധന കര്‍ശനമാക്കാനുള്ള തീരുമാനമെന്ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേഡ്‌സ് ഡയറക്ടര്‍ ജനറല്‍ പ്രമോദ് കുമാര്‍ തിവാരി പറഞ്ഞു.

Related Articles

Back to top button