KannurKeralaLatest

കണ്ണൂരിൽ ചടങ്ങുകൾക്ക് കൂടുതൽ പോലീസ് നിരീക്ഷണം: ജില്ലാ കലക്ടർ

“Manju”

പ്രജീഷ് വള്ള്യായി
കണ്ണൂർ : ജില്ലയിൽ കൊവിഡ് കേസ്സുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ താഴെ പറയുന്ന കാര്യങ്ങളിൽ കൂടുതൽ പോലീസ് നിരീക്ഷണം ഏർപ്പെടുത്തി.

1)വിവാഹങ്ങൾ മുൻകൂട്ടി തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതാണ്.

2) മരണവിവരം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനം / മെമ്പർമാർ മുഖേന തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതാണ്‌.

3) വിവാഹങ്ങളിൽ പങ്കെടുക്കാവുന്നരുടെ സംഖ്യയാണ് 50 .ഒരു സമയം അമ്പതു പേർ എന്ന രീതിയിൽ വ്യാഖ്യാനിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

4) മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 പേർ.

5)മറ്റു ചടങ്ങുകൾക്ക് പരമാവധി 10 പേർ.

6) മാസ്ക്ക് ധരിക്കുന്നതുൾപ്പെടെയുള്ള കൊ വിഡ് പ്രോട്ടോക്കോൾ എല്ലായിടത്തും എല്ലാ സമയവും പാലിക്കേണ്ടതാണ്.

7)വിവാഹം, മരണാനന്തര ചടങ്ങുകൾ, മറ്റു ചടങ്ങുകൾ എന്നിവയിൽ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കാവുന്നതാണ്.

എല്ലാവരുടേയും പരിപൂർണ്ണ സഹകരണം പ്രതീക്ഷിക്കുന്നു.

 

Related Articles

Back to top button