IndiaLatest

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാമ്പ് ദുബായില്‍

“Manju”

ശ്രീജ.എസ്

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോവിഡ് അനന്തര പരിശീലന ക്യാമ്പ് ദുബായില്‍ ആരംഭിക്കാന്‍ ബിസിസിഐ (ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്) എപ്പെക്സ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. ഇന്ത്യയില്‍ കോവിഡ് കൂടിവരുന്ന സാഹചര്യത്തിലാണു ക്യാമ്പ് യുഎഇയില്‍ തുടങ്ങാന്‍ തീരുമാനം. അതോടൊപ്പം, ഈ സീസണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്വന്റി20 ടൂര്‍ണമെന്റ് ദുബായില്‍ നടത്താനും ബിസിസിഐക്കു പദ്ധതിയുണ്ടെന്നു സൂചനകളുണ്ട്. കഴിഞ്ഞ ദിവസം ഓണ്‍ലൈനായി ചേര്‍ന്ന യോഗമാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. ഐപിഎല്ലുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെടുക്കേണ്ടത് ഐപിഎല്‍ ഗവേണിങ് കൗണ്‍സിലാണ്.

ഓസ്ട്രേലിയ വേദിയാകാനിരിക്കുന്ന ഈ വര്‍ഷത്തെ ട്വന്റി20 ലോകകപ്പ് മാറ്റിവയ്ക്കുമെന്നും അപ്പോള്‍ വരുന്ന ഒഴിവില്‍ സെപ്റ്റംബര്‍ – നവംബര്‍ മാസങ്ങളിലായി ഐപിഎല്‍ നടത്താമെന്നുമാണു ബിസിസിഐയുടെ കണക്കുകൂട്ടല്‍. 2014ല്‍ ദുബായ് ഭാഗികമായി ഐപിഎല്ലിനു വേദിയൊരുക്കിയിരുന്നു. ലോകകപ്പ് മാറ്റിവയ്ക്കുന്ന കാര്യത്തില്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടായേക്കും.

Related Articles

Back to top button