IndiaLatest

രാജ്യത്ത്​ സമൂഹവ്യാപനമില്ല; ആരോഗ്യമന്ത്രി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡി​​ന്റെ സമൂഹവ്യാപനമുണ്ടായിട്ടില്ലെന്ന്​ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. 90 ശതമാനം രോഗികളും എട്ട്​ സംസ്ഥാനങ്ങളിലാണുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇന്ത്യയി​ല്‍ കോവിഡ്​ രോഗികളുടെ പ്രതിദിന വര്‍ധന റെക്കോര്‍ഡിലെത്തിയതിന്​ പിന്നാലെയാണ്​ ആരോഗ്യമന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം 24,879 പേര്‍ക്കാണ്​ രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 7,67,296 പേര്‍ക്കാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ചത്​​. മഹാരാഷ്​ട്ര, തമിഴ്​നാട്​, കര്‍ണാടക, ​ഡല്‍ഹി, തെലങ്കാന, യു.പി, ആന്ധ്രപ്രദേശ്​ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്​ കോവിഡ്​ കേസുകളില്‍ ഭൂരിപക്ഷവും.

Related Articles

Back to top button