AlappuzhaLatest

ബ്ലോക്ക്‌ പഞ്ചായത്ത്‌ യൂണിറ്റുകളുടെ ഉദ്ഘാടനം.

“Manju”

അജിത് ജി. പിള്ള

ചെങ്ങന്നൂർ :ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വയോജന പരിപാലനകേന്ദ്രം,ഫിസിയോതെറാപ്പി യുണിറ്റ് , വനിതാ ശിശുസൗഹൃദ യുണിറ്റ് ,ബയോമെഡിക്കൽ വേസ്റ്റ് മാനേജ്മെൻറ് യുണിറ്റ് എന്നിവയുടെ ഉദ്ഘാടനം ചെങ്ങന്നൂർ എം. എൽ. എ. സജി ചെറിയാൻ നിർവഹിച്ചു. കോവിഡ് 19  സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി പി. സി. അജിതയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജി. കൃഷ്ണകുമാർ,പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശിവൻകുട്ടി ഐലാരത്തിൽ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്‌സൺ ശാലിനി രാജൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ  കെ. റ്റി. ബാലകൃഷ്ണൻ, അനിത വിശ്വനാഥൻ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശ്യാംകുമാർ , കൃഷ്ണകുമാരി  തെക്കേടത്ത്, മെമ്പർ അഡ്വ.ജയചന്ദ്രൻ, മെഡിക്കൽ ഓഫീസർ ഡോ.ചിത്ര സാബു, എന്നിവർ സംസാരിച്ചു. യോഗത്തിൽ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജി. വിവേക് സ്വാഗതവും ജി ഇ ഒ വിനീത എസ്. നന്ദിയും പറഞ്ഞു.

Related Articles

Back to top button