IndiaKeralaLatestThiruvananthapuram

കോവിഡ് കാലത്തെ പൊതുജനാരോഗ്യം; സമഗ്ര പദ്ധതികളുമായി ഹോമിയോപ്പതി വകുപ്പ്

“Manju”

സിന്ധുമോള്‍ ആര്‍

കാസര്‍ഗോഡ്‌: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഹോമിയോപ്പതി വകുപ്പ് കാസര്‍കോട് ജില്ലയില്‍ സജീവമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ലോക് ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് പൊതു ഗതാഗത സംവിധാനമെല്ലാം സ്തംഭിച്ച സാഹചര്യത്തില്‍ ഹോമിയോപ്പതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പ്രൊജക്റ്റുകളും ക്ലിനിക്കുകളുമെല്ലാം ജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുവാനായി ജില്ലയില്‍ ഹോമിയോപ്പതി വകുപ്പ് ടെലിമെഡിസിന്‍ ആന്റ് കൗണ്‍സിലിങ് സെല്‍ രൂപീകരിച്ചു. ഈ സംവിധാനത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും അവരുടെ ബുദ്ധിമുട്ടുകള്‍ക്കും സംശയനിവാരണത്തിനും എല്ലാ ദിവസവും രാവിലെ 9നും വൈകുന്നേരം 5നും ഇടയില്‍ ടെലഫോണ്‍ വഴി ഡോക്ടര്‍മാരെയും സൈക്കോളജിസ്റ്റിനെയും നേരിട്ട് ബന്ധപ്പെടാനുള്ള സാഹചര്യമൊരുക്കി.

Related Articles

Back to top button