IndiaKeralaLatestThiruvananthapuram

മൈസൂരില്‍ സ്‌ഫോടക വസ്തു കഴിച്ച്‌ പശു ചത്തു

“Manju”

സിന്ധുമോള്‍ ആര്‍

മൈസൂര്‍: കര്‍ണാടകയിലെ മൈസൂരില്‍ സ്‌ഫോടക വസ്തു കഴിച്ച്‌ പശു ചത്തു. മൈസൂരു എച്ച്‌ഡി കോട്ടക്കടുത്തുള്ള ഫാമിലാണ് സംഭവം. സ്ഥിരമായി കൃഷി നശിപ്പിക്കാനെത്തുന്ന കാട്ടു പന്നികളെ തുരത്താന്‍ വെച്ച വെടിമരുന്ന് പുല്ലില്‍ കുടുങ്ങുകയായിരുന്നു.

തിങ്കളാഴ്ചയാണ് പശുവിനെ ഗുരുതരമായി പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ചികിത്സിക്കാന്‍ കഴിയാത്ത വിധം ഗുരുതരമായിരുന്നു പരുക്കുകള്‍. പ്രദേശത്തെ നരസിംഹ ഗൗഡയെന്ന കൃഷിക്കാരന്റെ പശുവിനാണ് പരിക്കേറ്റത്. സമാനമായ സംഭവം പാലക്കാട് ജില്ലയില്‍ നടന്നിരുന്നു. അന്ന് പടക്കം നിറച്ച പഴം കഴിച്ച്‌ ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ട സംഭവം ദേശീയ തലത്തില്‍ വരെ ഏറെ വിവാദമായിരുന്നു.

Related Articles

Back to top button