KeralaLatest

മഴ സംസ്ഥാനത്ത് 27വരെ

“Manju”

തിരുവനന്തപുരം:സംസ്ഥാനത്ത് 27വരെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 26 വരെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം,കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ തിരുവനന്തപുരം ഉള്‍പ്പെടെ ആറ് ജില്ലകളില്‍ ശക്തമായ മഴ ലഭിച്ചു.
ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 എം.എം വരെ മഴ ലഭിക്കും.മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ ഉണ്ടാകും. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം.
തെക്ക് -കിഴക്ക് അറബിക്കടലിലും മാലദ്വീപിലും ലക്ഷ്വദ്വീപ് മേഖലയിലും 40 മുതല്‍ 50 കി. മി. വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുത്.

Related Articles

Back to top button