IndiaKeralaLatestThiruvananthapuram

യാത്രാവിവരണം ആവശ്യപ്പെട്ട് മോട്ടോര്‍വാഹനവകുപ്പ്; വാഹനങ്ങളില്‍ ലോഗ് ബുക്ക് നിര്‍ബന്ധമാക്കും

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ വാഹനങ്ങളില്‍ ഒരു ലോഗ്ബുക്ക് നിര്‍ബന്ധമാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കു അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരില്‍ നിന്നാണ് മുഖ്യമായും മോട്ടോര്‍വാഹനവകുപ്പ് യാത്രാവിവരങ്ങള്‍ എഴുതിവാങ്ങുന്നത്.

ഈ ലോഗ് ബുക്കില്‍ യാത്രയുടെ തുടക്കം, ഒടുക്കം, യാത്രക്കാരുടെ വിശദവിവരങ്ങള്‍ തുടങ്ങിയവ എഴുതിവെയ്ക്കണം. പ്രധാനമായും ചരക്കുവാഹനങ്ങളിലെ ഡ്രൈവര്‍മാരില്‍ നിന്നാണ് യാത്രാവിവരണം എഴുതിവാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ മാര്‍ക്കറ്റുകളില്‍ രോഗവ്യാപനം കൂടുന്നതിന്റെ അടിസ്ഥാനത്തിലാണ് ചരക്കുവാഹനങ്ങള്‍ക്കും ജീവനക്കാര്‍ക്കും കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. ഡ്രൈവര്‍മാര്‍ എഴുതി വയ്ക്കുന്ന വിവരങ്ങള്‍ അതിര്‍ത്തിയിലെ പരിശോധനയ്ക്കിടെ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച്‌ ഉറപ്പുവരുത്തിയ ശേഷം ഉദ്യോഗസ്ഥര്‍ ഈ വിവരങ്ങള്‍ നിശ്ചിത മാതൃകയിലുള്ള പേപ്പറില്‍ എഴുതിച്ചേര്‍ക്കും.

സംസ്ഥാനത്തിനകത്ത് സാധനങ്ങളുമായി യാത്ര ചെയ്യുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരും ഇനിമുതല്‍ ട്രാവല്‍ ഡയറി എഴുതണം എന്ന് നേരത്തെ നിര്‍ദ്ദേശം ഉണ്ടായിരുന്നു. ഏതൊക്കെ സ്ഥലത്തു സാധനങ്ങളുമായി പോകുന്നുവെന്നും ഏതൊക്കെ മാര്‍ക്കറ്റിലും കടകളിലും ചരക്കുകള്‍ ഇറക്കുകയും കയറ്റുകയും ചെയ്യുന്നുവെന്നും എത്ര സമയം തങ്ങുന്നുവെന്നും മറ്റുമുള്ള വിവരം ഈ ഡയറിയില്‍ വ്യക്തമായി രേഖപ്പെടുത്തണം. ഡയറിയില്‍ കച്ചവടക്കാരുടെ ഫോണ്‍ നമ്പറും വിവരവും ഉള്‍പ്പെടുത്തണം. സാധനങ്ങളിറക്കുന്ന കടകളില്‍ എവിടെ നിന്ന്, ആരൊക്കെയാണ് സാധനമിറക്കുന്നത് എന്നതിന്റെ വിവരങ്ങള്‍ കടയുടമ കുറിച്ചു വയ്ക്കണമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Related Articles

Back to top button