LatestPalakkad

ഭക്ഷ്യമന്ത്രിയുടെ ഫയല്‍ അദാലത്ത് പാലക്കാട് ജില്ലയില്‍ പൂര്‍ത്തിയായി

“Manju”

ഭക്ഷ്യ വകുപ്പു മന്ത്രിയുടെ ഓഫീസ്

പാലക്കാട് : സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ 700 ഓളം റേഷന്‍കടകളുടെ ലൈസന്‍സുകള്‍ പല കാരണങ്ങളാല്‍ സസ്പെന്റു ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് എല്ലാ ജില്ലകളിലും ഭക്ഷ്യ–പൊതുവിതരണ വകുപ്പു മന്ത്രി നേരിട്ട് പങ്കെടുത്ത് അദാലത്തുകള്‍ സംഘടിപ്പിച്ചുവരുന്നു.  കോട്ടയം,  എറണാകുളം,  കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, കൊല്ലം, കാസര്‍ഗോഡ്, മലപ്പുറം ജില്ലകളില്‍ അദാലത്തുകള്‍ പൂര്‍ത്തിയാക്കിയിരുന്നു.
ഇന്ന് പാലക്കാട് ജില്ലയില്‍ നടന്ന അദാലത്തില്‍ 17 സസ്പെന്റ് ചെയ്യപ്പെട്ട കടകളുടെ ലൈസന്‍സ് പുന:സ്ഥാപിച്ച് നല്‍കി. 15 ലൈസന്‍സികള്‍ക്ക് ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ സമയം അനുവദിച്ചു. 11 ലൈസന്‍സുകള്‍ റദ്ദു ചെയ്തു. ഒരു കടയുടെ കാര്യം താലൂക്ക് സപ്ലൈ ഓഫീസർ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചശേഷം തീരുമാനമെടുക്കും. രണ്ടു റേഷൻകടകളിൽ നടന്ന വലിയ ക്രമക്കേട് യഥാസമയം കണ്ടുപിടിക്കാത്തതിനെ തുടർന്ന് റേഷനിംഗ് ഇൻസ്പെക്ടർകെതിരെ അന്വേഷണം നടത്താൻ സിവിൽ സപ്ലൈസ് ഡയറക്ടർക്ക് ബഹു.മന്ത്രി നിർദ്ദേശം നൽകി. മറ്റു ജില്ലകളില്‍ വരും ദിവസങ്ങളില്‍ അദാലത്ത് തുടരുന്നതാണ്. സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ശ്രീ. ഡി. സജിത് ബാബു IAS, നോര്‍ത്ത് മേഖല റേഷനിംഗ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ വിനോദ്, പാലക്കാട് ജില്ലാ സപ്ലൈ ഓഫീസര്‍ ശശി, വകുപ്പിലെ മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.

Related Articles

Back to top button