IndiaLatest

ഹരിദ്വാറിലെ കുംഭമേള നിശ്ചയിച്ച സമയത്തു തന്നെ നടക്കും​

“Manju”

ശ്രീജ.എസ്

ഡെറാഡൂണ്‍: ഹരിദ്വാറില്‍ കുംഭമേള 2021ല്‍ നിശ്ചയിച്ച സമയത്തു തന്നെ നടക്കുമെന്ന്​ ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രി ത്രിവേദ സിങ്​ റവാത്ത്​. കുംഭമേളയു​ടെ ഒരുക്കങ്ങള്‍ സംബന്ധിച്ച്‌​ മുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ്​ അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്​.

ഹരിദ്വാറില്‍ കുംഭമേള 2021ല്‍ മുന്‍നി​ശ്ചയിച്ച പ്രകാരം നടക്കും. എങ്ങനെ നടക്കുമെന്നും ചടങ്ങ്​ ഏത്​ രൂപത്തിലായിരിക്കുമെന്നും ആ സമയത്തെ സാഹചര്യം അനുസരിച്ച്‌​ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി മദന്‍ കൗശിക്​, അഖില ഭാരതീത അഖാഡ പരിഷത്ത്​ (എ.ബി.എ.പി) അധ്യക്ഷന്‍ നരേന്ദ്ര ഗിരി എന്നിവരും മറ്റ്​ അഖാഡ പ്രതിനിധികളും യോഗത്തിനെത്തിയിരുന്നു. അഖാഡയിലേക്കുള്ള റോഡ്​ പുനര്‍നിര്‍മാണം, ശുചിമുറികള്‍ ഉറപ്പാക്കല്‍ തുടങ്ങിയവക്കാണ്​ ​പ്രത്യേക പരിഗണന നല്‍കുന്നതെന്ന്​ മുഖ്യമന്ത്രി വ്യക്തമാക്കി.

കുംഭമേളയില്‍ പര്‍വത നിരകള്‍ക്ക്​ 13 അഖാഡകളുടെയും കുല​ദൈവങ്ങളു​ടെ പേര്​ നല്‍കണമെന്ന്​ എ.ബി.എ.പി അധ്യക്ഷന്‍ യോഗത്തില്‍ മുഖ്യമന്ത്രിയോട്​ അഭ്യര്‍ഥിച്ചു. കൂടാതെ മറ്റ്​ ജോലികളോടൊപ്പം ജല വിതരണം, വൈദ്യുതി ബന്ധം, ശുചിമുറികളുടെ അറ്റകുറ്റ പണികള്‍ തുടങ്ങിയവയും ചെയ്​തു തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തീര്‍ഥാടകര്‍ക്ക്​ മതിയായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിനായി 13 അഖാഡകള്‍ക്കും സാമ്പത്തിക സഹായം ലഭ്യമാക്കുന്ന കാര്യം സര്‍ക്കാരിന്‍റ പരിഗണനയിലുണ്ടെന്ന്​​​ മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button