IndiaKeralaLatest

മന്ത്രിസഭായോഗത്തില്‍ പങ്കെടുത്ത മന്ത്രിക്ക് കോവിഡ്

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ഭോപ്പാല്‍ : മദ്ധ്യപ്രദേശ് ക്യാബിനറ്റ് മന്ത്രി അരവിന്ദ് ബദോരിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബാംഗങ്ങളുടേയും സ്റ്റാഫിന്റേയും പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലും, ചൊവ്വാഴ്ച ലക്നൌവില്‍ നടന്ന ഗവര്‍ണര്‍ ലാല്‍ജി ഠണ്ടന്റെ സംസ്കാരചടങ്ങുകളിലും മന്ത്രി പങ്കെടുത്തിരുന്നു. മന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ളവര്‍ ക്വാറന്റൈനില്‍ പോകുവാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഇതുവരെ മദ്ധ്യപ്രദേശില്‍ കോവിഡ് ബാധിച്ച് മരിച്ചവര്‍ 770 ആണ്. 24842 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 7236 പേര്‍ ചികിത്സയിലാണ്. 16836 പേര്‍ രോഗമുക്തിനേടി.

Related Articles

Back to top button