
പോത്തൻകോട് : തെളിഞ്ഞ രാത്രിയിൽ ആകാശത്തേക്കു നോക്കിയാൽ കോടാനുകോടി തിളങ്ങുന്ന നക്ഷത്രങ്ങളെ കാണാം, അവർ സത്യസന്ധമായും ധാർമ്മികമായും ജീവിച്ച പുണ്യമുള്ള ജീവാത്മക്കളാണെ്., അവർ ഓരോ സത് പരമ്പരയിൽ ജനിക്കാൻ വന്നിരിക്കുന്നവരാണെന്നും, എന്നാൽ ജന്മം നൽകുവാൻ അനുയോജ്യമായ മാതൃഭാവമോ പിതൃഭാവമോ ഇവിടെയില്ലാത്തതിനാൽ അനുയോജ്യമായ കാലത്തെ കാത്ത് നിൽക്കുകയാണെന്നും, യഥാർത്ഥത്തിൽ യോഗ്യതയുള്ള കുടുംബങ്ങളിൽ വന്ന് ജനിക്കുന്ന ഈ സത് സന്താനങ്ങളാണ് ലോകത്തെ ഭരിക്കുന്നതെന്നും സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി. മാനവരാശിയെ സന്മാർഗ്ഗത്തിലേക്ക് നയിക്കാൻ നിയോമുള്ളവരാണ് സന്യാസിമാർ, അതാണ് അവരുടെ കർത്തവ്യം. ഗുരുവിനെ ഹൃദയത്തിൽ സാംശീകരിക്കുമ്പോൾ അന്തരംഗത്തിൽ ഗുരുവിനെ നിറയ്ക്കണം, മനസ്സിൻെറ ഉള്ളിൽ ഗുരുവിൻെറ പ്രകാശത്തെ വഹിക്കണം അന്ത:രംഗം സദാ പ്രാർത്ഥനാ നിമഗ്നമാകണം, അങ്ങനെ മനസ്സിൻെറ ശുദ്ധീകരണത്തിലൂടെ മനുഷ്യ സഹജമായ വിദ്വേഷം, വെറുപ്പ്, അഹന്ത, ഞാനെന്ന ഭാവം എല്ലാം പ്രാർത്ഥനയിലൂടെ നീക്കിയെടുത്ത് സാത്വിക ഭാവം വരിക്കുമ്പോഴാണ് ഭക്തൻ ഗുരുവിനും ഗുരു ഭക്തനും അധീനനാകുന്നത്. ആശ്രമത്തിൽ ഏതു ജോലിയിൽ ഏർപ്പെടുന്നവർ ആയാലും അവരുടെ ദോഷങ്ങൾ പല പല കർമ്മങ്ങളിലൂടെ അവർപോലും അറിയാതെ ഗുരു മാറ്റുന്നു. തന്റെ ജീവിതത്തിന്റെ ഗതി മാറി വരുമ്പോ മാത്രമാണ് ഭക്തനറിയുക താൻ സ്വയം പരിവർത്കൃതമായിരിക്കുന്നുവെന്ന്. ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന 39-ാംമത് സന്ന്യാസദീക്ഷയോടനുബന്ധിച്ചുള്ള എട്ടാം ദിവസത്തെ സത്സംഗത്തിൽ പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ശാന്തിഗിരി ഹെൽത്ത്കെയർ & റിസർച്ച് ഓർഗനൈസേഷൻ ഹെഡ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി.
എന്തിനാണ് ബുദ്ധൻ ഭിക്ഷ യ്ക്ക് പോയതെന്ന ചോദ്യം അഭിവന്ദ്യ ശിഷ്യപൂജിത ഒരിക്കൽ സ്വാമിയോട് ചോദിച്ചതായും, അതിനുത്തരം അഭിവന്ദ്യശിഷ്യപൂജിത തന്നെ പറഞ്ഞത് ഇങ്ങനെയായിരുന്നു.: നനിക്ക് കിട്ടിയ ഈശ്വരപ്രകാശത്തെ എല്ലാവരിലേക്കും നിറയ്ക്കണം. അതുപോലെ ഗുരുമന്ത്രനാമജപം സ്വയം പരിവർത്തനപ്പെട്ട ഓരോരുത്തരും ഗൃഹസ്ഥാശ്രമി ഉൾപ്പെടെയുള്ള ഗുരുഭക്തർ ഗുരുവിന്റെ ആശ്യത്തെ മറ്റുള്ളവരിലേക്ക് പകരണം. നമ്മുടെ കുംടുംബങ്ങളിൽ ജനിക്കുന്ന പുതുതലമുറയെ മനുഷ്യസ്നേഹവും കരുണയുമുള്ളവരാക്കി വളർത്തിയെടുക്കുക., സമൂഹത്തിന് മാതൃകയായി മാറുന്ന ആ കുട്ടികളായിരിക്കണം നമ്മുടെ ഗുരുവിന്റെ മുഖമുദ്ര. അങ്ങനെ നാളെ ലോകം ഗുരുവിൻേറതായി മാറും. ഗുരുവിൻെറ ആശയം ലോകത്തിലേക്ക് പകർത്തുക എന്ന ഭാരിച്ച ഉത്തരവാദിത്വം നമ്മിലെല്ലാവരിലും നിക്ഷിപ്തമാണ്.
ഉപാധികൾ ഇല്ലാതെയും ,സത്യസന്ധതയോടും,ഗുരുവാക്കിനെ ചോദിച്ചറിഞ്ഞതിലൂടെയും, ജീവിച്ചതിലൂടെയും ഉണ്ടായ ഗുരുകാരുണ്യത്തെ ചേർത്തുപിടിച്ചുകൊണ്ട് കൊണ്ട് ഷീജ സജീവ് തന്റെ ആശ്രമാനുഭവം പങ്കുവെച്ചു. ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി പേട്രൺ (പ്ലാനിംഗ് &ഡെവലപ്പ്മെൻറ് ) ഡി.കെ.കിഷോർ സ്വാഗതം ആശംസിച്ചു. ശാന്തിഗിരി രക്ഷാകർത്തൃസമിതി ഗവേണിംഗ് കമ്മിറ്റി സീനിയർ കൺവീനർ അഡ്വ.വി.ദേവദത്തൻ എട്ടാംദിനത്തിലെ സത്സംഗത്തിന് കൃതജ്ഞത അർപ്പിച്ചു.