IndiaKeralaLatest

റെയില്‍വേയില്‍ ക്യുആര്‍ കോഡ് ടി​ക്ക​റ്റ് ചെ​ക്കിം​ഗ് ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ നീ​ക്കം

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂ​ഡ​ല്‍​ഹി : കോ​വി​ഡ് വൈറസ് വ്യാ​പ​ന​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക്യു​ആ​ര്‍ കോ​ഡ് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ടി​ക്ക​റ്റ് ചെ​ക്കിം​ഗ് ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ റെ​യി​ല്‍​വേ നീ​ക്കം . ടി​ക്ക​റ്റ് ചെ​ക്കിം​ഗി​നാ​യി വ്യ​ക്തി​ഗ​ത സ​മ്പര്‍​ക്കം ഒ​ഴി​വാ​ക്കാ​നാ​ണ് ഈ ​പ​ദ്ധ​തി നടത്താന്‍ ഒരുങ്ങുന്നത് . നോ​ര്‍​ത്തേ​ണ്‍ റെ​യി​ല്‍​വേയി​ലെ പ്ര​യാ​ഗ്രാ​ജ് ഡി​വി​ഷ​നാ​ണ് പ​ദ്ധ​തി വി​ക​സി​പ്പി​ച്ച​ത് .

റി​സ​ര്‍​വേ​ഷ​ന്‍ ക​ണ്‍ഫേം ആ​യി​ക്ക​ഴി​ഞ്ഞാ​ല്‍ ക്യു​ആ​ര്‍ കോ​ഡ് ല​ഭ്യ​മാ​ക്കു​ന്ന വെ​ബ്സൈ​റ്റ് ലി​ങ്ക് റെ​യി​ല്‍​വേ എ​സ്‌എം​എ​സി​ലൂ​ടെ യാ​ത്ര​ക്കാ​ര​ന്റെ മൊ​ബൈ​ല്‍ ഫോ​ണി​ലേ​ക്ക് അ​യ​ച്ചു കൊ​ടു​ക്കും . ഈ ​ലി​ങ്കി​ലൂ​ടെ പ്ര​വേ​ശി​ച്ചാ​ല്‍ ക്യു​ആ​ര്‍ കോ​ഡ് ല​ഭി​ക്കും . റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തു​മ്പോഴും ട്രെ​യി​നി​നു​ള്ളി​ല്‍ ടി​ക്ക​റ്റ് പ​രി​ശോ​ധ​ക​ന​ന്‍ ആ​വ​ശ്യ​പ്പെ​ടുമ്പോ​ഴും ക്യു​ആ​ര്‍ കോ​ഡ് ഉ​പ​യോ​ഗി​ച്ച്‌ യാ​ത്ര​ക്കാ​ര​ന്റെ ടി​ക്ക​റ്റ് പ​രി​ശോ​ധ​ന ന​ട​ത്താ​നാ​കും .

നി​ല​വി​ല്‍ ക്യു​ആ​ര്‍ കോ​ഡു​ക​ള്‍ ഇ​ല്ലാ​ത്ത ടി​ക്ക​റ്റു​ക​ളാ​ണ് യാ​ത്ര​ക്കാ​ര്‍​ക്ക് ന​ല്‍​കു​ന്ന​ത് . ടി​ക്ക​റ്റു​ക​ളി​ല്‍ ക്യു​ആ​ര്‍ കോ​ഡ് സ​ജ്ജ​മാ​ക്കാ​നു​ള്ള സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്താ​നും ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്നു​ണ്ട് . ഇ​തി​നു വേ​ണ്ട സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കാ​ന്‍ എ​ല്ലാ സോ​ണ​ല്‍ ഓ​ഫീ​സു​ക​ള്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും റെ​യി​ല്‍​വെ അറിയിച്ചു .

Related Articles

Back to top button