ശ്രീജ.എസ്
മുംബൈ: മഹാരാഷ്ട്രയിലെ ലോണാര്‍ തടാകം പിങ്ക് നിറമായതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ശാസ്ത്രജ്ഞര്‍. ഉപ്പുവെള്ളത്തില്‍ അടങ്ങിയ പ്രത്യേകതരം ബാക്ടീരിയകളുടെ സാന്നിധ്യമാണ് നിറവ്യത്യാസത്തിന് കാരണം. ഹാലോര്‍ക്കിയ എന്ന സൂക്ഷ്മ ജീവിയാണ് ഈ തടാകത്തിലുള്ളത്. ഇവ പിങ്ക് നിറത്തിലുള്ള ചായക്കൂട്ടുകള്‍ പുറപ്പെടുവിക്കുന്നു.
വെള്ളത്തിന്റെ നിറംമാറ്റം ശാസ്ത്രജ്ഞരടക്കമുള്ള ഒരുപാട് പേരില്‍ ആകാംക്ഷ സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാന വനം വകുപ്പ് വെള്ളം ശേഖരിച്ച് നാഗ്പൂര്‍ ആസ്ഥാനമായുള്ള നാഷണല്‍ എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലും പുണെ അഗാര്‍ക്കര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലും പരിശോധനക്ക് അയച്ചു
ഇവരുടെ പരിശോധനയിലാണ് കാരണം വ്യക്തമായത്. ഹാലോര്‍ക്കിയ എന്ന സൂക്ഷ്മജീവി ഈ തടാകത്തില്‍ ധാരളമുള്ളതായി ഇവര്‍ കണ്ടെത്തി. ഇവ ഉല്‍പ്പാദിപ്പിക്കുന്ന ചായക്കൂട്ടുകള്‍ കാരണം തടാകത്തിന്റെ ഉപരിതലത്തില്‍ പിങ്ക് നിറമുള്ള പാളി രൂപപ്പെടുകയാണ്.
വെള്ളത്തിന്റെ പിങ്ക് നിറം ശാശ്വതമല്ലെന്നും ഇവര്‍ കണ്ടെത്തി. പ്രദേശത്ത് മഴക്കാലം തുടങ്ങിയതോടെ പിങ്ക് നിറം മായുന്നതായും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. ബുള്ദാനയ ജില്ലയിലാണ് ഈ മനോഹര തടാകമുള്ളത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉല്‍പ്പാദനത്തെ തുടര്‍ന്ന് രൂപംകൊണ്ടതാണീ തടാകം.