KeralaLatestThiruvananthapuram

“വിമര്‍ശനമാകാം, കുത്തിത്തിരിപ്പ് വേണ്ട” മുഖ്യമന്ത്രി

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പൊലീസിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ വിമര്‍ശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് സേനയ്ക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കിയത് ആരോഗ്യ പ്രവര്‍ത്തകരുടെ ജോലിഭാരം കുറയ്ക്കാന്‍ വേണ്ടിയാണെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ ജോലി പൊലീസിന് കൈമാറുന്നു എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമം നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

നേരത്തെമുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വിശ്രമരഹിതമായി ജോലി ചെയ്തിരുന്നുവെന്നും മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി. സംസ്ഥാനത്ത് വലിയ തോതില്‍ രോഗവ്യാപനം കൂടി വരുന്ന സാഹചര്യത്തില്‍ പൊലീസിനെ കൂടി ഇതിന്റെ ഭാഗമായി ഉപയോഗിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്യേണ്ട ജോലിയല്ല പൊലീസ് ചെയ്യുക. അതൊക്കെ അവര്‍ തന്നെ ചെയ്യും. ആരോഗ്യ പ്രവര്‍ത്തകരുടെ ജോലി പൊലീസിന് കൈമാറുന്നു എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ഒരു ശ്രമം നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Related Articles

Back to top button