IndiaKeralaLatest

കൊറോണയില്‍ നിന്നും രോഗമുക്തി നേടി 100 വയസുകാരി

“Manju”

സിന്ധുമോള്‍ ആര്‍

ബംഗളൂരു: കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ് രാജ്യത്തെ ജനങ്ങള്‍. വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനിടയിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് ആരോഗ്യ പ്രവര്‍ത്തകര്‍. ആരോഗ്യ പ്രവര്‍ത്തകരുടെയും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെയും കൂട്ടായ പരിശ്രമങ്ങളുടെ ഫലമായി രോഗമുക്തി നേടുന്നവരുടെ നിരക്കില്‍ രാജ്യത്ത് വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. രോഗവ്യാപനത്തിനിടയിലും അതിജീവനത്തിന്റെ പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. അത്തരത്തിലൊരു വാര്‍ത്തയാണ് കര്‍ണാടകയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്.

കര്‍ണാടകയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 100 വയസുകാരി രോഗമുക്തി നേടി. ബല്ലേരി ജില്ലയിലെ ഹുവിന ഹഡഗലി പട്ടണത്തിലെ താമസക്കാരിയായ ഹല്ലമ്മ എന്ന വയോധികയാണ് കൊറോണ രോഗമുക്തി നേടി ആശുപത്രി വിട്ടത്. ബാങ്ക് ഉദ്യോഗസ്ഥനായ മകനില്‍ നിന്നാണ് ഇവര്‍ക്ക് രോഗം പകര്‍ന്നത്. ഇവരുടെ മറ്റ് കുടുംബാംഗങ്ങള്‍ക്കെല്ലാം രോഗബാധ ഉണ്ടായിരുന്നു.

രോഗം സ്ഥിരീകരിച്ച ഉടന്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടര്‍മാരുടെ കൃത്യമായ പരിചരണവും ശിശ്രൂഷയും മൂലമാണ് ഇവര്‍ സുഖം പ്രാപിച്ചതെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. താന്‍ ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവതിയാണെന്നും ഡോക്ടര്‍മാര്‍ തന്നെ നന്നായി പരിചരിച്ചെന്നും ഹല്ലമ്മ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

Related Articles

Back to top button