KeralaLatest

കോവിഡ് : ജിംനേഷ്യങ്ങൾക്കും ടർഫുകൾക്കും വിലക്ക്

“Manju”

പി.വി.എസ്

മലപ്പുറം:നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം. ടർഫുകൾ, ജിംനേഷ്യങ്ങൾ എന്നിവയ്ക്ക് ജില്ലയിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവർത്തന വിലക്ക് ഏർപ്പെടുത്തി. പൊതു വാഹനങ്ങളിൽ നിന്ന് കൊണ്ടുള്ള യാത്ര അനുവദിക്കില്ല. പ്രായമായവരും 10 വയസ്സിൽ താഴെയുള്ളവരും റിവേഴ്സ് ക്വാറന്റീൻ പാലിക്കണമെന്നും ആൾക്കൂട്ടങ്ങളിൽ നിന്നു മാറി നിൽക്കണമെന്നും കലക്ടർ കെ. ഗോപാല കൃഷ്ണൻ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ രാവിലെ 8 മുതൽ രാവിലെ വൈകീട്ട് 6 വരെ മാത്രമേ പ്രവേശനം അനുവദിക്കൂ. വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളും പൊതു പരിപാടികളും കോവിഡ് ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. കച്ചവട സ്ഥാപനങ്ങളിൽ ഷോപ്പിങ് ഫെസ്റ്റിവൽ, മെഗാ സെയിൽ എന്നിവ അനുവദിക്കില്ല. ജില്ലയിൽ 45 വയസ്സിനു മുകളിലുള്ളവരെല്ലാം വാക്സിനേഷന് വിധേയരാകണം. 60 വയസ്സ് കഴിഞ്ഞവരും രോഗികളും ആരാധനാലയങ്ങളിലേക്ക് എത്താതെ വീടുകളിൽ പ്രാർഥന നടത്തണം.

ഇഫ്താർ സംഗമങ്ങൾ പരമാവധി ഒഴിവാക്കണം. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയടക്കം തുസ്സായ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികളിൽ 150 പേർക്കും അടച്ചിട്ട സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികളിൽ 75 പേർ മാത്രമേ പരമാവധി പങ്കെടുക്കാൻ അനുമതിയുള്ളൂ. ചെറിയ ഹാളുകളിൽ നടക്കുന്ന പരിപാടികളിൽ ഹാളിൽ ഉൾക്കൊള്ളാവുന്നവരിൽ പകുതിയിൽ താഴെ ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്നും ഉത്തരവിൽ വ്യക്തമാക്കി.

Related Articles

Back to top button