KeralaLatest

കെ ആർ നാരായണന് സ്മാരകം നിർമ്മിക്കണം – തോമസ് ചാഴികാടൻ എം പി

“Manju”

ഉഴവൂർ : രാജ്യത്തിന്റെ യശസ് ഉയർത്തുവാൻ തന്റെ ജീവിതം തന്നെ മാറ്റിവച്ച മുൻ രാഷ്ട്രപതി ഡോ. കെ.ആർ നാരായണന് ഉഴവൂരിൽ നിത്യ സ്മാരകം നിർമ്മിയ്ക്കണമെന്ന് അഡ്വ. തോമസ് ചാഴിക്കാടൻ എം.പി. ഉഴവൂർ ഗ്രാമ പഞ്ചായത്തും ശാന്തിഗിരി ആശ്രമവും സംയുക്തമായി സംഘടിപ്പിച്ച കെ.ആർ നാരായണൻ പതിനാറാം ചരമവാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ അഡ്വ മോൻസ് ജോസഫ് എം എൽ.എ അദ്ധ്യക്ഷത വഹിച്ചു.

 

 

കെ ആർ നാരായണൻ സ്മാരക റോഡ് വികസനം. കെ ആർ നാരായണൻ സ്മാരക ഹോസ്പിറ്റലിനെ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആക്കുന്നതിനുള്ള പദ്ധതി എന്നിവ അംഗീകാരത്തിനായി നൽകിയിട്ടുണ്ട് എന്ന് എം.എൽ എ അറിയിച്ചു. ചടങ്ങിൽ സ്വാമി അർച്ചിത് ജ്ഞാന തപസ്വി, സ്വാമി ജ്യോതി ചന്ദ്രൻ ജ്ഞാനതപസ്വി, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം പി.എം മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം പിൻ രാമചന്ദ്രൻ , ഉഴവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു മോൾ ജേക്കബ് തുടണിയവരും മറ്റു നിരവധി ജനപ്രതിനിധികളുംരാഷ്രീയ സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു. ശ്രീ.കെ.ആർ നാരായണന്റെ സഹോദരി പുത്രനും വിമുക്തഭടനുമായ ശ്രീ ദിലീപിനെ ശാന്തിഗിരിയ്ക്കു വേണ്ടി എം. എൽ എ ചടങ്ങിൽ ആദരിച്ചു . അഖിൽ രവീന്ദ്രൻ കൃതഞ്ജത രേഖപ്പെടുത്തി.

Related Articles

Back to top button