InternationalLatest

ചൈനയില്‍ വീണ്ടും പുതിയ 34 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

“Manju”

അഖിൽ ജെ എൽ

ചൈനയിൽ 34 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ദേശീയ ആരോ​ഗ്യ കമ്മീഷൻ. ഏപ്രിൽ 28ന് ശേഷം ആദ്യമായാണ് ചൈനയിൽ ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായി കരുതുന്ന വുഹാനിലും ഒരു കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ലക്ഷണങ്ങൾ ഒന്നും പ്രകടമാകാത്ത 20 കേസുകളും ഒപ്പം 14 പുതിയ കോവിഡ് പോസിറ്റീവ് കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെയ് ഒമ്പതിന് ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞ വ്യാഴാഴ്ച രാജ്യത്തെ എല്ലാ പ്രദേശങ്ങളെയും ലോ റിസ്‌ക് പ്രദേശങ്ങളായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഞാറാഴ്ച പ്രസിദ്ധീകരിച്ച ഡാറ്റകൾ പ്രകാരം ചൈനയിൽ കേസുകളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയുട്ടുണ്ട്. അതിൽ 11 കേസുകൾ ഷുലാനിലാണ്. മെയ് ഏഴിനാണ് ഇവിടെ ഒരു സ്ത്രീക്ക് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. പിന്നീട് ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട 11 പേർക്കു കൂടി കോവിഡ് 19 ആയതായി സ്ഥിരീകരിച്ചിരുന്നു. ചൈനയിൽ മെയ് ഒമ്പത് വരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് 19 പോസിറ്റീവ് കേസുകളുടെ എണ്ണം 82,901 ആണ്. ഇവിടെ 4,633 പേരാണ് രോഗത്തെ മരിച്ചത്

Related Articles

Back to top button