LatestMalappuram
മലപ്പുറത്ത് ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്
മലപ്പുറം: പൊന്മളക്കടുത്ത് ഓട്ടാ ലോറിയിലിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു . ഇന്നലെ രാത്രി പത്തോടെയാണ് അപകടം നടന്നത് . ഓട്ടോയില്‍ യാത്രചെയ്തിരുന്ന പാലക്കാട് ജില്ലക്കാരായ ഷണ്മുഖന് (58), ശിവകുമാര്‍ (43), ശിവന് (37) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ ഇവരെ ആദ്യം മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരാളുടെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു .