KeralaLatestThiruvananthapuram

കടന്നൽ കുത്തേറ്റു ഗൃഹനാഥൻ മരിച്ചു

“Manju”

കൃഷ്ണകുമാർ സി

വെഞ്ഞാറമൂട്: കൃഷിയിടത്തിൽ കടന്നൽ കുത്തേറ്റു ഗൃഹനാഥൻ മരിച്ചു. വെമ്പായം കന്യാകുളങ്ങര കൊച്ചാലുംമൂട് ഷമീന മൻസിലിൽ അബ്ദുൽ വാഹിദ് (71) ആണ് മരിച്ചത്. വസ്തുവിൽ കൃഷി പണി ചെയ്തു നിൽക്കുന്നതിനിടയിലാണ് കടന്നൽ ആക്രമിച്ചത്. കൂട്ടത്തോടെയുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാർ കന്യാകുളങ്ങര ആശുപത്രിയിലും പിന്നീട് വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ സഫിയ ബീവി, മകൾ ഷമീന, മരുമകൻ നിസാം.

Related Articles

Back to top button