IndiaLatestUncategorized

കുട്ടികളുടെ പഠനം ലൗഡ്സ്പീക്കറിലൂടെ

“Manju”

ശ്രീജ.എസ്

കോവിഡ് 19 ലോക്ക്ഡൗണിനെ തുടര്‍ന്ന് സ്കൂളുകള്‍ അടച്ചതോടെ കുട്ടികളുടെ പഠനം ഓണ്‍ലൈനിലേക്ക് മാറി. പക്ഷേ, ഇന്റര്‍നെറ്റ് പോലും എത്താത്ത ഇന്ത്യയിലെ ഗ്രാമങ്ങളിലും കുട്ടികള്‍ പഠിക്കുന്നുണ്ട്.

ഇന്റര്‍നെറ്റില്ലാത്തതിനാല്‍ പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ് ബസ്തറിലെ ബത്പല്‍ ഗ്രാമത്തിലെ അധ്യാപകര്‍. ലൗഡ്സ്പീക്കര്‍ വഴിയാണ് ഇവിടെ ഇപ്പോള്‍ അധ്യയനം. ആറ് ലൗഡ് സ്പീക്കറുകളാണ് ഗ്രാമത്തിലെ വിവിധയിടങ്ങളില്‍ ഇതിനായി സജ്ജമാക്കിയത് . ഈ ലൗഡ്സ്പീക്കര്‍ വഴി അധ്യാപകര്‍ കുട്ടികള്‍ക്ക് ക്ലാസ് എടുക്കും. ക്ലാസ് നടക്കാത്ത സമയങ്ങളില്‍ ഗ്രാമത്തിലെ പ്രധാന സംഭവങ്ങളും ലൗഡ്സ്പീക്കര്‍ വഴി ജനങ്ങളെ അറിയിക്കും.

ജൂണ്‍ 14 മുതലാണ് ലൗഡ്സ്പീക്കര്‍ വഴിയുള്ള ക്ലാസുകള്‍ ആരംഭിച്ചത്. ദിവസത്തില്‍ രണ്ട് നേരമാണ് ക്ലാസുകള്‍. ഓരോ ക്ലാസുകളും 90 മിനുട്ടാണ് ഉണ്ടാകുക. പഞ്ചായത്ത് ഭവനാണ് ലൗഡ്സ്പീക്കര്‍ ക്ലാസുകള്‍ മേല്‍നോട്ടം വഹിക്കുന്നത്. ഗ്രാമത്തിലെ എല്ലാ ഭാഗങ്ങളിലും കേള്‍ക്കുന്ന തരത്തിലാണ് സ്പീക്കറുകള്‍ ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്ക് വീട്ടില്‍ ഇരുന്ന് തന്നെ ക്ലാസുകളില്‍ പങ്കെടുക്കാം.ഗ്രാമത്തിലെ ഗോത്രഭാഷയായ ഹല്‍ബിയിലാണ് ക്ലാസുകള്‍ നടക്കുന്നത്.

Related Articles

Back to top button