InternationalKeralaLatestThiruvananthapuram

ബലിപെരുന്നാള്‍; ആഘോഷങ്ങളുടെ ഭാഗമായി കൂട്ടംകൂടിയാല്‍ 10,000 ദിര്‍ഹം പിഴ

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

അബുദാബി: ‍ബലിപെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി കൂട്ടംകൂടുകയോ കൂടിച്ചേരലുകള്‍ സംഘടിപ്പിക്കുകയോ ചെയ്താല്‍ വന്‍ തുക പിഴയായി ലഭിക്കുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ്.പൊതു സ്വകാര്യ ഒത്തുചേരലുകള്‍ സംഘടിപ്പിക്കുന്നവര്‍ക്ക് 10,000 ദിര്‍ഹവും പങ്കെടുക്കുന്നവര്‍ക്ക് 5,000 ദിര്‍ഹവുമാണ് പിഴ ചുമത്തുക.

സാമൂഹിക അകലം പാലിക്കുന്നതിലൂടെ മാത്രമേ രോഗവ്യാപനം തടയാന്‍ കഴിയുകയുള്ളൂ. ഇത് മനസ്സിലാക്കി വേണം ആളുകള്‍ പെരുന്നാള്‍ അവധിയാഘോഷമാക്കാന്‍.ഒത്തുചേരലുകളില്‍ പങ്കെടുത്ത അഞ്ച് കുടുംബങ്ങളിലെ 47 പേര്‍ കോവിഡ് ബാധിതരായതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്നത്

Related Articles

Back to top button