KeralaMalappuram

ഫുട്ബോൾ കളിയിലെ മികച്ച പ്രകടനത്തിന് സമ്മാനം കിട്ടിയത് 3 ലിറ്റർ പെട്രോൾ

“Manju”

പി.വി.എസ്

മലപ്പുറം :മങ്ങാട്ടുപുലത്ത് ഫുട്‌ബോട് ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച കളിക്കാരന് കിട്ടിയത് കനമുള്ള സമ്മാനം. മറ്റൊന്നുമല്ല, മൂന്ന്‌ ലിറ്റർ പെട്രോൾ. മങ്ങാട്ടുപുലം ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബ് നടത്തിയ വൺഡേ ഫ്ലഡ് ലൈറ്റ് ഫുട്‌ബോൾ ടൂർണമെന്റിലാണ് വ്യത്യസ്തമായ സമ്മാനം നൽകിയത്. മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട പാസ്ക് പിലാക്കൽ ടീമിന്റെ അനസിനാണ് പെട്രോൾ കിട്ടിയത്. അതിഥികളായെത്തിയ അഞ്ചുപേർക്ക് അരലിറ്റർ വീതം ഉപഹാരമായും നൽകി. തുടർച്ചയായി ഇന്ധനവില കൂടുമ്പോൾ ക്രിയാത്മക പ്രതിഷേധം എന്ന നിലയിലാണ് പെട്രോൾ സമ്മാനമായി നൽകിയത്.

 

Related Articles

Back to top button