KeralaLatestThiruvananthapuram

വാമനപുരം നിയോജകമണ്ഡലത്തിലെ റോഡുകൾ പുനരുദ്ധരിക്കുന്നതിന് 2.1 കോടി രൂപ അനുവദിച്ചു

“Manju”

ജ്യോതിനാഥ് കെ പി

വാമനപുരം: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിപ്രകാരം വാമനപുരം നിയോജകമണ്ഡലത്തിലെ 11ഗ്രാമീണ റോഡുകൾ കൂടി പുനരുദ്ധരിക്കുന്നതിന് 2.1 കോടി രൂപ അനുവദിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് ഭരണാനുമതി നൽകി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ വരുന്നതും എന്നാൽ റീബിൽഡ് കേരളാ ഇനിഷ്യേറ്റീവിൽ ഉൾപ്പെടാത്തതുമായ റോഡുകളുടെ പുനരുദ്ധാരണത്തിനാണ് ഭരണാനുമതി ലഭിച്ചത്. അഡ്വ.ഡി.കെ.മുരളി.എം.എൽ.എ ശുപാർശ ചെയ്ത പ്രകാരമുള്ള പദ്ധതികൾക്കാണ് അനുമതി ലഭിച്ചത്.പ്രവർത്തിയുടെ പ്രാദേശികതല മേൽനോട്ടത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനതല കമ്മിറ്റി രൂപീകരിക്കും. കൂടാതെ ജില്ലാ തലത്തിലെ എൻജിനീയർമാരെ ഉൾപ്പെടുത്തി സാങ്കേതിക സമിതിയും ഉണ്ടാകും.

_ആനാട് ഗ്രാമപഞ്ചായത്ത്
1.കീഴ്ക്കോട്ട് മൂഴി -വെമ്പ് റോഡ് -25 ലക്ഷം.
2.വട്ടറത്തല-കല്ലിയോട് റോഡ് – 15 ലക്ഷം.
_കല്ലറ ഗ്രാമപഞ്ചായത്ത്
1.താപസഗിര-കല്ലറ റോഡ് -30 ലക്ഷം.
_നന്ദിയോട് ഗ്രാമപഞ്ചായത്ത്
1. കുറുപുഴ- മരുതുംമൂട് റോഡ് – 50 ലക്ഷം
_നെല്ലനാട് ഗ്രാമപഞ്ചായത്ത്
മൈവള്ളിക്കോണം- വെട്ടുവിള റോഡ് – 15 ലക്ഷം. _
പനവൂർ ഗ്രാമപഞ്ചായത്ത് പേരയം-ആർ.എസ് പുരം റോഡ് 15 ലക്ഷം.
_പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത്
1.ദൈവപ്പുര- മലമാരി റോഡ് 15 ലക്ഷം.
2. വേങ്കൊല്ല- ശാസ്താംനട റോഡിൽ നിന്നും പോട്ടോമാവ് സാംസ്കാരികനിലയം വരെയുള്ള റോഡ് 15 ലക്ഷം.
_പുല്ലമ്പാറ ഗ്രാമപഞ്ചായത്ത്
1.പാണയം കിളിത്തട്ട് റോഡ് 10 ലക്ഷം
2. പട്ടത്താനം- ധൂളിക്കുന്ന് റോഡ് 10 ലക്ഷം.
_ വാമനപുരം ഗ്രാമപഞ്ചായത്ത്
1.ആനാകുടി ഏല – ഇളങ്ങല്ലൂർ റോഡ് – 15 ലക്ഷം.

ഈ പദ്ധതി പ്രകാരം തന്നെ ആദ്യഘട്ടത്തിൽ വാമനപുരം നിയോജക മണ്ഡലത്തിൽ തന്നെ 14 പ്രവർത്തികൾക്കായി 5.63 കോടി രൂപ അനുവദിച്ചിരുന്നു.
ടി പ്രവർത്തികൾക്ക് പുറമേയാണ് ഇപ്പോൾ 11 പ്രവർത്തികൾക്കായി 2.10 കോടി രൂപ കൂടി അനുവദിച്ചത്. ആദ്യഘട്ടത്തിൽ അനുവദിച്ച പ്രവർത്തികളിൽ ഭൂരിഭാഗവും ടെൻഡർ ചെയ്തു കഴിഞ്ഞു. പ്രവർത്തികൾ പൂർത്തിയാകുന്നതോടെ മണ്ഡലത്തിലെ ബഹുഭൂരിപക്ഷം ഗ്രാമീണ റോഡുകളും നല്ല രീതിയിൽ ഗതാഗത യോഗ്യമാക്കാൻ കഴിയുമെന്ന് അഡ്വ.ഡി.കെ.മുരളി അറിയിച്ചു.
ആദ്യ ഘട്ടത്തിൽ അനുവദിച്ച പ്രവർത്തികളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

_നെല്ലനാട് ‘ഗ്രാമപഞ്ചായത്ത്
1.മാണിക്കൽ പള്ളിമുക്ക്-കാന്തലംകോണം റോഡ് – 58 ലക്ഷം.

_ വാമനപുരം ഗ്രാമപഞ്ചായത്ത്
1.മവേലിനഗർ-പരപ്പാറമുകൾ- കോട്ടുകുന്നം റോഡ്- 30 ലക്ഷം.

_കല്ലറ ഗ്രാമപഞ്ചായത്ത്
1.ചെറുവാളം – പരപ്പിൽ റോഡ്- 25 ലക്ഷം.
2.കുറുമ്പയം-കഴുക്കൻപച്ച റോഡ്- 30 ലക്ഷം.

_പാങ്ങോട് ഗ്രാമപഞ്ചായത്ത്
1.പൂലോട്-എക്‌സ് സർവ്വീസ് മെൻകോളനി റോഡ്- 95 ലക്ഷം.

_പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത്
1.ബ്ലോക്ക് നം.74 പാമ്പുചത്തമണ്ണ്-ഗേറ്റ് മുക്ക് റോഡ് -10 ലക്ഷം.

_ നന്ദിയോട് ഗ്രാമപഞ്ചായത്ത്
1. പച്ച -പൗവ്വത്തൂർ-തോട്ടും പുറം റോഡ് – 90 ലക്ഷം.
2.വി.ആർ.എം-പൊരിയം റോഡ് – 30 ലക്ഷം

_ആനാട് ഗ്രാമപഞ്ചായത്ത്
1.നെട്ടറ-കുണ്ടേറ്റുകോണം റോഡ്- 10 ലക്ഷം.
2.കൊല്ലങ്കാവ്-വെള്ളരിക്കോണം റോഡ് – 20 ലക്ഷം.

_പനവൂർ ഗ്രാമപഞ്ചായത്ത്
1.ആറ്റിൻപുറം-കൊച്ചു പാലോട് പനയമുട്ടം റോഡ്- 30 ലക്ഷം.
2.പുവ്വക്കാട്- ഏരുമല-ആനക്കുഴി റോഡ് – 20 ലക്ഷം.

_ പുല്ലമ്പാറ ഗ്രാമപഞ്ചായത്ത്
1.പാലം-മുത്തിപ്പാറ തെള്ളിക്കച്ചാൽ റോഡ്- 70 ലക്ഷം.
2.മരുതുംമൂട്-വേങ്കമല-ചുമടുതാങ്ങി റോഡ്-20 ലക്ഷം.

Related Articles

Back to top button