IndiaLatest

ഏഷ്യയിലെ വായു ഗുണനിലവാരം കുറഞ്ഞ 10 നഗരങ്ങളിൽ 8 എണ്ണം ഇന്ത്യയിൽ

“Manju”

വേള്‍ഡ് എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഏഷ്യയിലെ ഏറ്റവും മോശം വായു ഗുണനിലവാരമുള്ള പ്രദേശങ്ങളുടെ പട്ടികയില്‍ എട്ട് ഇന്ത്യന്‍ നഗരങ്ങള്‍ ഇടം പിടിച്ചു. എന്നാല്‍, പട്ടികയിലെ ആദ്യ പത്തില്‍ നിന്ന് ദില്ലി പുറത്ത് പോയി. വായു നിലവാരം മികച്ച 10 നഗരങ്ങളുടെ പട്ടികയില്‍ ഏക ഇന്ത്യന്‍ നഗരമായി ആന്ധ്രാപ്രദേശിലെ രാജമഹോന്ദ്രവാരം മാറി. ഏറ്റവും വായു മലിനമായ നഗരമായി ക്വാളിറ്റി ഇന്‍ഡക്സ് (എക്യുഐ) 679-ല്‍ പോയന്റ് നേടി ഗുരുഗ്രാം പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. രേവാരിക്ക് സമീപമുള്ള ധരുഹേര നഗരം (543), ബിഹാറിലെ മുസാഫര്‍പൂര്‍ (316) മോശം വായു നിലവാരം പുലര്‍ത്തുന്ന നഗരങ്ങളായി രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

പൂജ്യത്തിനും 50-നും ഇടയിലുള്ള എ.ക്യു.ഐ നല്ലതും 51-ഉം 100-ഉം തൃപ്തികരവും 101-ഉം 200-ഉം മിതമായതും 201-ഉം 300-ഉം മോശം, 301-ഉം 400-ഉം വളരെ മോശം, 401-ഉം 500-ഉം കഠിനവും എന്നിങ്ങനെയാണ് വായു ഗുണനിലവാരം കണക്കാക്കുന്നത്. ടാല്‍ക്കറ്റര്‍, ലഖ്നൗ (എക്യുഐ 298), ഡിആര്‍സിസി ആനന്ദ്പൂര്‍, ബെഗുസാരായി (269), ഭോപ്പാല്‍ ചൗരാഹ, ദേവാസ് (266), ഖഡക്പഡ, കല്യാണ്‍ (256), ദര്‍ശന്‍ നഗര്‍, ഛപ്ര ( 239) എന്നിവയാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍. ഇന്ത്യന്‍ നഗരങ്ങള്‍ക്ക് പുറമെ, ലുഷൗവിലെ ചൈനയുടെ സിയാവോഷിഷാങ് തുറമുഖവും (എക്യുഐ 262) മംഗോളിയയിലെ ഉലാന്‍ബാറ്റയിലെ ബയാന്‍ഖോഷും മോശം വായു നിലവാരമുള്ള നഗരങ്ങളുടെ ആദ്യ പത്തില്‍ ഇടം പിടിച്ചു.

2007-ല്‍ ആരംഭിച്ച വേള്‍ഡ് എയര്‍ ക്വാളിറ്റി ഇന്‍ഡക്സ്, പൗരന്മാര്‍ക്ക് വായു മലിനീകരണത്തെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും ഏകീകൃതവും ലോകമെമ്ബാടുമുള്ളതുമായ വായു ഗുണനിലവാര വിവരങ്ങള്‍ നല്‍കുന്നതിനുമുള്ള ഒരു പദ്ധതിയാണ്. ദീപാവലി വേളയില്‍, ഡല്‍ഹി-എന്‍സിആര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ പല നഗരങ്ങളിലും പടക്കം പൊട്ടിക്കുന്നതിനാല്‍ വായു ഗുണനിലവാര സൂചികയില്‍ വന്‍ വര്‍ധനവുണ്ടായി. മാലിന്യം കത്തിക്കുന്നത് മലിനീകരണ തോത് വര്‍ധിപ്പിക്കുന്നതിനും കാരണമാകുന്നു.

കമ്മീഷന്‍ ഓഫ് എയര്‍ ക്വാളിറ്റി മാനേജ്മെന്റിന്റെ (CAQM) ഉപസമിതി 12-പോയിന്റ് ആക്ഷന്‍ പ്ലാനിനൊപ്പം ദില്ലി-എന്‍സിആറില്‍ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ (ഏഞഅജ) രണ്ടാം ഘട്ട നടപടികള്‍ നടപ്പിലാക്കാനായതാണ് ദില്ലിയെ മോശം വായുനിലവാരമുള്ള നഗരങ്ങളുടെ ആദ്യ പത്തില്‍ നിന്നും പുറത്ത് കടക്കാന്‍ സാഹായിച്ചത്. എന്നാല്‍, ദീപാവലിക്ക് പിന്നാലെ ദില്ലി വീണ്ടും ഗുരുതരമായ വിഭാഗത്തിലേക്ക് വീണ്ടും എത്തിചേരുമെന്ന് കരുതുന്നു. ഏഷ്യയിലെ മോശം വായു ഗുണനിലവാരമുള്ള ആദ്യ പത്ത് നഗരങ്ങളില്‍ എട്ടും ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഗുണനിലവാരം കൂടിയ ആദ്യ പത്ത് നഗരങ്ങളില്‍ ഒരെറ്റ ഇന്ത്യന്‍ നഗരം മാത്രമാണുള്ളത്, ആന്ധ്രാപ്രദേശിലെ രാജമഹോന്ദ്രവാരം (73).

Related Articles

Back to top button