InternationalLatest

അന്‍പത്തിയൊന്നാം വയസ്സിലും അതിസുന്ദരിയായി ജെന്നിഫർ ലോപ്പസ്

“Manju”

127 മില്യൺ ഫോളോവേഴ്സിനായി ജെന്നിഫർ ലോപ്പസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് ചർച്ചാ വിഷയം. പതിവിന് വിപരീതമായി മേക്കപ്പ് ഇല്ലാതെ ഉറക്കമെഴുന്നേറ്റുള്ള ചിത്രമാണ് താരം പങ്കുവെച്ചത്.

മോണിങ് ഫെയ്സ് എന്ന ഹാഷ് ടാഗോടെയാണ് ജെന്നിഫർ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ആരാധകർ ഇരുകയ്യും നീട്ടി ചിത്രം സ്വീകരിച്ചു കഴിഞ്ഞു.
മേക്കപ്പില്ലാതെയും താരം അതിസുന്ദരിയാണെന്ന് കമന്റുകൾ പറയുന്നു.

ദിവസങ്ങൾക്ക് മുമ്പാണ് താരത്തിന്റെ 51ാം പിറന്നാൾ ആഘോഷിച്ചത്. പിറന്നാൾ ദിവസത്തെ ആഘോഷങ്ങൾക്കും വർക്കൗട്ടിനും ശേഷം താരം അന്ന് പങ്കുവെച്ച ചിത്രം വൈറലായിരുന്നു.

കൃത്യമായ വ്യായാമവും വിട്ടുവീഴ്ച്ചയില്ലാത്ത ജീവിതരീതിയുമാണ് താരത്തിന്റെ സൗന്ദര്യ രഹസ്യം

Related Articles

Back to top button