KeralaLatest

ഖാലിദ് റഹ്‌മാന്റെ ‘ലൗ ‘ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

“Manju”

അഞ്ചാം പാതിരാ എന്ന ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റിന് ശേഷം ആഷിക്ക് ഉസ്മാന്‍ നിര്‍മിച്ചു , ഉണ്ടക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ‘ലൗ ‘ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഈ കോവിഡ് കാലത്ത് ഷൂട്ട് തുടങ്ങി, തീര്‍ത്ത ഇന്ത്യയിലെ തന്നെ ഏക സിനിമയാണ് ‘ലൗ ‘

ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍ എന്നിവരാണ് മുഖ്യവേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ലോക്ക്ഡൗണിന് ശേഷം ജൂണ്‍ 22ന് ചിത്രീകരണം ആരംഭിച്ച്‌ ജൂലൈ 15 ആയപ്പോഴേക്കുമാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. ‘അഞ്ചാം പാതിരാക്ക്’ ശേഷം ആഷിക്ക് ഉസ്മാന്‍ നിര്‍മിച്ച്‌ , ‘ഉണ്ടക്ക്’ ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്.

വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്‍, ജോണി ആന്റണി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ക്യാമറ ജിംഷി ഖാലിദ്. എക്സന്‍ ഗാരി പെരേരയും നേഹ എസ്.നായരുമാണ് സംഗീത സംവിധാനം.

Related Articles

Back to top button