KeralaLatest

പരിസര ശുചീകരണ കർമ്മം നടത്തി

“Manju”

പോത്തന്‍കോട് : നവപൂജിതം 97 ആഘോഷ പരിപാടികളുടെ ഭാഗമായി ശാന്തിഗിരി ആശ്രമ പരിസര ശുചീകരണ കർമ്മം നടത്തി. ഡയറക്ടര്‍ (ടെക്നിക്കല്‍) ജനനി പ്രജ്ഞാ ജ്ഞാന തപസ്വിനി, തിരുവനന്തപുരം ഏരിയ (റൂറല്‍) ഹെഡ് ജനനി പ്രാർത്ഥന ജ്ഞാന തപസ്വിനി, അഗ്രിക്കള്‍ച്ചര്‍ ഹെഡ് സ്വാമി ജനമോഹനന്‍ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് ഇന്‍ചാര്‍ജ് സ്വാമി ആത്മധർമ്മൻ ജ്ഞാന തപസ്വി എന്നിവർ കർമ്മത്തിന് നേതൃത്വം നൽകി.

ആർട്സ് & കൾച്ചർ ഡിപ്പാർട്ട്മെന്റിലെ മുഴുവൻ ഡിവിഷനുകളിലെയും പ്രവർത്തകർ കർമ്മങ്ങളിൽ പങ്കെടുത്തു. ആശ്രമത്തിലെ യുവജന വിഭാഗമായ ശാന്തിഗിരി ഗുരുമഹിമ ശാന്തിഗിരി ശാന്തിമഹിമ പ്രവർത്തകരുടെ സജീവ സാന്നിധ്യം ശുചീകണ കർമ്മത്തിൽ ദൃശ്യമായി.

Related Articles

Back to top button