AlappuzhaKeralaLatest

കയര്‍മേഖലയ്ക്ക് കൈത്താങ്ങായി തൊഴിലുറപ്പ് പദ്ധതി

“Manju”

ശ്രീജ.എസ്

ആലപ്പുഴ: സമൂഹമാകെ കോവിഡിന് മുന്നില്‍ പകച്ച്‌ നില്‍ക്കുമ്പോള്‍ രാജ്യത്തെ 12.8 കോടി പാവപ്പെട്ടവര്‍ക്ക് കൈത്താങ്ങായിരിക്കുന്നത് ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയാണ്. കേരളത്തില്‍ 22 ലക്ഷത്തില്‍പ്പരം സജീവ തൊഴിലുറപ്പ് പ്രവര്‍ത്തകരുണ്ട്. കയര്‍വികസന വകുപ്പ് 2017ല്‍ കേരളത്തിലെ എംജിഎന്‍ആര്‍ഈജിഎസുമായി 120 കോടിരൂപയുടെ ധാരണ പത്രത്തില്‍ ഒപ്പുവച്ചിരുന്നു. ഇത് പ്രകാരം 183 ചതുരശ്ര മീറ്റര്‍ കയര്‍ ഭൂവസ്ത്രം തൊഴിലുറപ്പിന് നല്‍കാനാണ് തീരുമാനമായത്.

ഇതിലൂടെ 95 ശതമാനം വനിതകള്‍ ഉള്‍പ്പെടുന്ന 1.5 ലക്ഷം കയര്‍തൊഴിലാളികള്‍ക്ക് വരുമാനം ഉറപ്പു വരുത്താന്‍ സാധിച്ചു. ഇതില്‍ 22,500 തൊഴിലാളികള്‍ സ്വന്തംവിടുകളില്‍ കയര്‍ പിരിക്കുകയും മറ്റുതൊഴിലാളികള്‍ കയര്‍ഫെഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കയര്‍സൊസൈറ്റികളിലും കൂടാതെ പൊതുമേഖലസ്ഥാപനങ്ങളായ സംസ്ഥാന കയര്‍കോര്‍പറേഷന്‍ ലിമിറ്റഡ്, ഫോംമാറ്റിങ്‌സ്‌ ലിമിറ്റഡ്‌ എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്നു.

കയര്‍ ഭൂവസ്ത്രം പദ്ധതിയിലൂടെ കയറിന്റെ ആവശ്യം അഞ്ചുമടങ്ങ് വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചതായി തിരുവന്തപുരം കയര്‍വികസന ഡയറക്‌റേറ്റ് ഡെപ്യൂട്ടി രജിസ്റ്റാര്‍ തോമസ്‌ജോണ്‍ അഭിപ്രായപ്പെട്ടു. 2015 -16 ലെ 8000 ടണ്ണില്‍ നിന്ന് കഴിഞ്ഞ വര്‍ഷം കയര്‍ ഉല്‍പ്പാദനം 20000 ടണായി വര്‍ദ്ധിച്ചു. ഇതിലൂടെ തൊഴില്‍ ദിനവും തൊഴില്‍വേതനവും രണ്ടര ഇരട്ടി വര്‍ദ്ധിച്ചു. ധാരണ പത്രത്തില്‍ ഒപ്പു വച്ചതിനെ തുടര്‍ന്ന് 2017 ല്‍ 50 കോടിയുടെയും 2019 ല്‍ 33. 87 കോടിയുടെയും ആദായം കൈവരിച്ചു. ധാരണാപത്രം ഒപ്പുവച്ചതിലൂടെ കയര്‍മേഖലയെ പുനരുജ്ജിവിപ്പിക്കാന്‍ സാധിച്ചു.

Related Articles

Back to top button