IndiaLatest

രാമക്ഷേത്രത്തിനു പകരം നൽകിയ 5 ഏക്കർ ഭൂമിയിൽ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയും മസ്ജിദും

“Manju”

ന്യൂഡൽഹി • അയോധ്യയിൽ രാമക്ഷേത്രത്തിനു പകരം നൽകിയ 5 ഏക്കർ ഭൂമിയിൽ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയും മസ്ജിദും ഒരേ സമയം നിർമാണം തുടങ്ങുമെന്ന് ഇന്തോ – ഇസ്‍ലാമിക് കൾചറൽ ഫൗണ്ടേഷൻ.

രാമക്ഷേത്രത്തിനു പകരമായി ഈ മസ്ജിദിനെ കാണരുതെന്നും ആരാധനാലയത്തിനൊപ്പം പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന സ്ഥാപനങ്ങളും കൂടി നിർമിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ട്രസ്റ്റ് വക്താവ് അത്താർ ഹുസൈൻ പറഞ്ഞു. മ്യൂസിയം, ലൈബ്രറി, പാവങ്ങൾക്കു ഭക്ഷണം നൽകാൻ സമൂഹ അടുക്കള എന്നിവയും ആലോചനയിലുണ്ട്.

Related Articles

Back to top button