Uncategorized

സംഗീത സംവിധായകൻ എം.ഇ. മാനുവൽ മരിച്ച നിലയിൽ

“Manju”

ഉദയംപേരൂർ: ക്രിസ്ത്യൻ ഭക്തിഗാനങ്ങൾക്ക് സംഗീതം നൽകുകയും കേരളത്തിൽ ആദ്യമായി ഇലക്‌ട്രോണിക് കീബോർഡ് അവതരിപ്പിക്കുകയും ചെയ്ത സംഗീത സംവിധായകൻ ഉദയംപേരൂർ സൂനഹദോസ് പള്ളിക്കു സമീപം നെസ്റ്റ് മഷ്‌നശ്ശേരിയിൽ എം.. മാനുവലി (73) നെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റയ്ക്കായിരുന്നു താമസം. ഭാര്യയും മക്കളും വിദേശത്താണ്.

വീട്ടില്‍ ലൈറ്റുകൾ രണ്ട് ദിവസമായി തെളിഞ്ഞു കിടക്കുന്നതു കണ്ട് അയൽവാസികളാണ് പോലീസിനെ അറിയിച്ചത്. ഉദയംപേരൂർ പോലീസെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിലേക്ക്‌ മാറ്റി. വെള്ളിയാഴ്ച പോസ്റ്റ്‌മോർട്ടം നടത്തും. മറ്റ് സംശയങ്ങളൊന്നും ഇല്ലെന്ന് പോലീസ് പറഞ്ഞു.

യേശുദാസ് ഉൾപ്പെടെ പ്രശസ്തരോടൊപ്പം കീബോർഡ് വായിച്ചിട്ടുള്ള മാനുവൽ വിദേശങ്ങളിലും സംഗീത പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. മഞ്ഞും തണുപ്പും നിറഞ്ഞ രാവിൽ…, പൊന്നൊളിയിൽ കല്ലറ മിന്നുന്നു തുടങ്ങി പ്രശസ്തമായ നിരവധി ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾക്ക് സംഗീതം പകർന്നിട്ടുണ്ട്. ഭാര്യ: ലിസിമോൾ, മക്കൾ: മക്കൾ: മിലി, മീര.


Related Articles

Back to top button