Uncategorized

യുക്രേനിയന്‍ സൈനികന്റെ വീഡിയോ; സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍

“Manju”

കീവ്: വ്യാഴാഴ്ച രാവിലെ മുതല്‍ മൂന്ന് വശത്തുനിന്നും വന്‍തോതിലുള്ള സൈനിക വിന്യാസവുമായി റഷ്യന്‍ സൈന്യം യുക്രൈനിന് നേരെ ആക്രമണം തുടരുകയാണ്.
ഇതുവരെ 40 പേരെങ്കിലും കൊല്ലപ്പെട്ടതായി ഉക്രെയ്ന്‍ ഭരണകൂടം അറിയിച്ചു.

സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയും മരണസംഖ്യ ഉയരുകയും ചെയ്യുമ്ബോള്‍, ഒരു യുക്രേനിയന്‍ സൈനികന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വീഡിയോയില്‍ സൈനികന്‍ മാതാപിതാക്കളെ അഭിസംബോധന ചെയ്യുന്നതായി കാണാം. ‘അമ്മേ, അച്ഛാ ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു’, അജ്ഞാതനായ സൈനികന്‍ തന്റെ രാജ്യം ആക്രമണത്തിനിരയായപ്പോള്‍ വീഡിയോയില്‍ പറയുന്നു.

റഷ്യന്‍ സൈന്യം ആക്രമണം തുടരുകയും ഏത് നിമിഷവും മരണത്തെ മുന്നില്‍ കൊണ്ട് സ്വന്തം രാജ്യത്തിന് വേണ്ടി പോരാടുകയും ചെയ്യുന്ന ഒരു സൈനികന്റെ വൈകാരികത വീഡിയോയില്‍ ദര്‍ശിക്കാം. പ്രിയപ്പെട്ടവരെ ഇനിയും കാണാനാവുമോയെന്ന് ഉറപ്പില്ലാതെയാണ് അവരുടെ പോരാട്ടം.

കൃത്യമായ ആക്രമണങ്ങളുടെ ഒരു പരമ്ബരയിലൂടെ യുക്രെയ്നിന്റെ വ്യോമ പ്രതിരോധത്തെയും വ്യോമസേനയെയും തകര്‍ത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. ഉക്രൈനിലുടനീളം വിമാനത്താവളങ്ങളും റണ്‍വേകളും രാവിലെ മുതല്‍ സ്ഫോടനത്തില്‍ കുലുങ്ങി.

ഡോണ്‍ബാസില്‍ ‘പ്രത്യേക ഓപറേഷന്‍’ ആരംഭിക്കുന്നതിനുള്ള ഉത്തരവില്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഒപ്പിട്ടതിന് ശേഷം നീങ്ങിയ റഷ്യന്‍ സൈനികരെ ഉക്രേനിയന്‍ അതിര്‍ത്തിയില്‍ സൈന്യം ചെറുക്കുന്നില്ലെന്നും വ്യാഴാഴ്ച രാവിലെ റഷ്യന്‍ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു.

കെട്ടിടം കേടുകൂടാതെയുണ്ടെങ്കിലും സെന്‍ട്രല്‍ കീവിലെ യുക്രേനിയന്‍ പ്രതിരോധ മന്ത്രാലയ ഇന്റലിജന്‍സ് ആസ്ഥാനത്തിന് മുകളില്‍ വ്യാഴാഴ്ച കറുത്ത പുക ഉയരുന്നതായി കാണപ്പെട്ടു. തങ്ങളുടെ ചില സൈനിക കമാന്‍ഡ് സെന്ററുകള്‍ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നതായി ഉക്രൈന്‍ പറഞ്ഞു.

കിഴക്കന്‍ നഗരമായ ഖാര്‍കിവിന് സമീപമുള്ള റോഡില്‍ നാല് റഷ്യന്‍ ടാങ്കുകള്‍ നശിപ്പിച്ചതായും ലുഹാന്‍സ്ക് മേഖലയിലെ ഒരു പട്ടണത്തിന് സമീപം 50 സൈനികരെ കൊലപ്പെടുത്തിയതായും രാജ്യത്തിന്റെ കിഴക്ക് ആറാമത്തെ റഷ്യന്‍ വിമാനം തകര്‍ത്തതായും യുക്രൈന്‍ സൈന്യം നേരത്തെ പറഞ്ഞിരുന്നു.

അസോവ് കടലില്‍ രണ്ട് റഷ്യന്‍ സിവിലിയന്‍ ചരക്ക് കപ്പലുകള്‍ ഉക്രേനിയന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു, ആളപായമുണ്ടായതായി ഫെഡറല്‍ സുരക്ഷാ സേവനത്തെ ഉദ്ധരിച്ച്‌ റഷ്യയുടെ ടാസ് വാര്‍ത്താ ഏജന്‍സി വ്യാഴാഴ്ച റിപോര്‍ട് ചെയ്തു. അതിനിടെ, റഷ്യയുടെ അധിനിവേശത്തില്‍ ആസ്തികള്‍ ഇടിഞ്ഞതിനാല്‍ ഉക്രെയ്നിലെ സെന്‍ട്രല്‍ ബാങ്ക് വിദേശ നാണയ പണം പിന്‍വലിക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

നിരവധി ഇന്‍ഡ്യന്‍ പൗരന്മാര്‍ ഇപ്പോഴും യുക്രെയ്നില്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍, വിദ്യാര്‍ഥികളെ സഹായിക്കാന്‍ കേന്ദ്ര സര്‍കാര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ ആരംഭിച്ചു. ഡല്‍ഹിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്, +911123012113, +911123914104, +911123017905, 1800118797 എന്നിവയാണ് ഹെല്‍പ് ലൈന്‍ നമ്ബറുകള്‍.

ബദല്‍ ക്രമീകരണങ്ങള്‍ നടത്തുന്നുണ്ടെന്നും ഇന്‍ഡ്യക്കാര്‍ക്ക് രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തേക്ക് മാറാന്‍ കഴിയുന്ന തരത്തില്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കുമെന്ന് എംബസി അധികൃതര്‍ പറഞ്ഞു. ഉക്രെയ്നില്‍ കുടുങ്ങിക്കിടക്കുന്ന ഇന്‍ഡ്യക്കാര്‍ക്കുള്ള അധിക ഹെല്‍പ് ലൈന്‍ നമ്ബറുകള്‍: +38 0997300428, +38 0997300483, +38 0933980327, +38 0635917881, +38 0935046170. സഹായം ആവശ്യമുള്ള ഉക്രെയ്നിലെ ഇന്‍ഡ്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഈ വിലാസത്തില്‍ ഇമെയിലുകള്‍ അയയ്‌ക്കാനും കഴിയും:

Related Articles

Back to top button