KeralaLatestThiruvananthapuram

ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നയാള്‍ക്ക് വധശിക്ഷ

“Manju”

സിന്ധുമോള്‍ ആര്‍

ആന്ധ്രാപ്രദേശ്: ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. കഴിഞ്ഞ നവംബറില്‍ ആന്ധ്രപ്രദേശിലെ ഗൊല്ലാപുടിയിലായിരുന്നു സംഭവം. പ്രതി ബര്‍ലാപുടി പെന്തയ്യയെ 24 മണിക്കൂറിനുള്ളില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രത്യേക പോക്സോ കോടതി ചൊവ്വാഴ്ചയാണ് വിധി പ്രസ്താവിച്ചത്.

ഡിഎന്‍എ അനാലിസിസ് ഉള്‍പ്പെടെ നടത്തി, പഴുതടച്ചാണ് പൊലീസ് ബര്‍ലാപുടിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ഇയാള്‍ക്കെതിരെ ഭാര്യയുള്‍പ്പെടെ 35 പേര്‍ സാക്ഷി പറഞ്ഞിരുന്നു. മാര്‍ച്ചില്‍ വിചാരണ പൂര്‍ത്തിയായിരുന്നെങ്കിലും ലോക്ഡൗണിനെ തുടര്‍ന്ന്, വിധി പറയുന്നത് നീളുകയായിരുന്നു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യം തടയുന്നതിനു കഴിഞ്ഞ ഡിസംബറില്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്ന ശേഷം സംസ്ഥാനത്ത് ശിക്ഷിക്കപ്പെടുന്ന 18 ാമത്തെ പ്രതിയാണ് ഇയാള്‍.

Related Articles

Back to top button