KasaragodKeralaLatest

ഇ-സഞ്ജീവനി സേവനം വിപുലപ്പെടുത്തി: കാസര്‍കോട് ജില്ല

“Manju”

ശ്രീജ.എസ്

കാസര്‍കോട്: കോവിഡ് കാലത്ത് പൊതുജനങ്ങള്‍ക്ക് വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വഴി ഡോക്ടറെ കാണുന്നതിനായി ആരംഭിച്ച ഇസഞ്ജീവനി സേവനം ജില്ലയില്‍ കൂടുതല്‍ ജനകീയമാക്കുന്നതിനും മതിയായ പ്രചരണം നല്‍കുന്നതിനും വേണ്ടിയുള്ള നടപടികള്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ.വി.രാംദാസ് അറിയിച്ചു.

പൊതുജനങ്ങള്‍ ഇ സഞ്ജീവനി സേവനം ഉപയോഗിച്ച്‌ ആശുപത്രികളിലെ അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം..വയോജനങ്ങള്‍,നിത്യരോഗികള്‍ തുടങ്ങിയവര്‍ക്ക് ഈ സേവനം വളരെ ഉപകാരപ്രദമാണ്. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ ഈ സേവനം ഉപയോഗിച്ചതിനുശേഷം ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ആശുപത്രി സന്ദര്‍ശനം നടത്താന്‍പാടുള്ളു. ഈ സേവനം ലഭ്യമാക്കുന്നതിനായി കൃത്യമായ പരിശീലനം ലഭിച്ച മെഡിക്കല്‍ സംഘത്തെ ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്.

ഇസഞ്ജീവനി പദ്ധതി വഴി സ്‌പെഷ്യലിറ്റി സേവനം കൂടി ലഭ്യമാണ്. ഇതുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളില്‍ ജില്ലയിലെ ഫീല്‍ഡ് തല ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി പരീശീലനം നല്‍കും .പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫീസറായി ഡോ വിവി. സുശോബ് കുമാറിനെ നിയമിച്ചു.

Related Articles

Back to top button