KeralaLatest

പാലാ പോലീസ് സബ്ഡിവിഷന്റെ ചരിത്രത്തിലാദ്യമായി നാട്ടുകാരൻ ഡി.വൈ.എസ്.പി.

“Manju”

പാലാ : നിലവിൽ പാലാ പോലീസ് സബ്ഡിവിഷന്റെ ചരിത്രത്തിലാദ്യമായി നാട്ടുകാരൻ ഡിവൈ . എസ്.പി. പാലായിലെ പുതിയ ഡിവൈ.എസ്. പി. യായി കഴിഞ്ഞ ദിവസം ചുമതലയേറ്റ ഷാജു ജോസിനാണീ അപൂർവ്വത പാലാ സബ് ഡിവിഷനിൽപ്പെട്ട പൂഞ്ഞാർ പെരിങ്ങുളം ഐക്കരപ്പറമ്പിൽ കുടുംബാംഗമാണ് ഷാജു. അഞ്ചു വർഷത്തോളം വിവിധ ഹൈസ്ക്കൂളുകളിൽ അദ്ധ്യാപകനായിരുന്നൂ ഇദ്ദേഹം.
2003-ൽ പെരിങ്ങുളം സെൻ്റ് അഗസ്റ്റ്യൻസ് ഹൈസ്കൂളിൽ അദ്ധ്യാപകനായിരിക്കെയാണ് എസ്. ഐ. സെലക്ഷൻ കിട്ടി കേരളാ പോലീസിൽ ചേരുന്നത്. പാലായിലും പരിസര പ്രദേശങ്ങളിലുമായി നൂറുകണക്കിനു ശിഷ്യ സമ്പത്തിനുടമയുമാണ് ഇദ്ദേഹം.നിരവധി അദ്ധ്യാപക സുഹൃത്തുക്കളുമുണ്ട്.
രാമപുരം ഏഴാച്ചേരി സ്വദേശിയായ ഭാര്യ ജയന്തി പൂഞ്ഞാർ പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് സ്കൂളിൽ അദ്ധ്യാപികയാണ്. സ്കൂൾ വിദ്യാർത്ഥികളായ സോന, ഷോൺ, സൈറ എന്നിവരാണ് മക്കൾ.
നേരത്തേ വൈക്കം കൂടി ഉൾപ്പെട്ടതായിരുന്നൂ പാലാ പോലീസ് സബ്ഡിവിഷൻ. അന്ന് കല്ലറ സ്വദേശിയായ ഷാജിമോൻ ജോസഫ് പാലാ ഡിവൈ.എസ്.പി. ആയിരുന്നിട്ടുണ്ട്. പാലാ വിഭജിച്ച് പിന്നീട് വൈക്കം പോലീസ് സബ്ഡിവിഷൻ രൂപീകരിക്കുകയായിരുന്നു. ഇതിനു ശേഷം തദ്ദേശീയനായ ആദ്യ ഡിവൈ. എസ്. പി. ആയി ഷാജു ജോസ്.

Related Articles

Back to top button