IndiaKeralaLatestThiruvananthapuram

ആക്രി സാധനങ്ങള്‍ ശേഖരിച്ച്‌ വിറ്റ് ഡിവൈഎഫ്‌ഐ സമാഹരിച്ചത് 10.95 കോടി രൂപ; തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കെെമാറി

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: റീസൈക്കിള്‍ കേരള പദ്ധതിയിലൂടെ സമാഹരിച്ച 11 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി ഡി.വൈ.എഫ്.ഐ. ശേഖരിച്ച പാഴ്‌വസ്തുക്കളും പ്രകൃതി വിഭവങ്ങളും ലോക്ക് ആര്‍ട്ടിലൂടെ നിര്‍മ്മിച്ച വസ്തുക്കളും വില്‍പ്പന നടത്തിയും പ്രവര്‍ത്തകരുടെ കായികാധ്വാനം സംഭാവന ചെയ്തുമാണ് പണം സമാഹരിച്ചതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം അറിയിച്ചു.

റീസൈക്കിള്‍ കേരളയിലൂടെ 10,95,86,537 കോടി രൂപയാണ് ഡി.വൈ.എഫ്.ഐ സമാഹരിച്ചത്. പൊതുജനങ്ങളില്‍ നിന്ന് മികച്ച പിന്തുണ ലഭിച്ചുവെന്ന് എ.എ റഹീം പറഞ്ഞു. വീട്ടമ്മമാര്‍ പച്ചക്കറിയും വളര്‍ത്തുമൃഗങ്ങളെയും നല്‍കി. നിരവധി പേര്‍ പണമായും അല്ലാതെയും സഹായം നല്‍കി. ജലാശയങ്ങളിലെ പ്ലാസ്റ്റിക് ശേഖരിച്ചും വില്‍പ്പന നടത്തി. അര ടണ്‍ പ്ലാസ്റ്റിക്കാണ് ഇത്തരത്തില്‍ നീക്കം ചെയ്തത്. 1519 ടണ്‍ ഇരുമ്പ് മാലിന്യവും ശേഖരിച്ച്‌ വിറ്റു.

സാനിറ്റൈസര്‍ നിര്‍മ്മിച്ച്‌ വില്‍പ്പന നടത്തിയിരുന്നു. അനസ് എടത്തൊടിക, മുഹമ്മദ് റാഫി, സി.കെ വിനീത്, സഹല്‍ അബ്ദുള്‍ സമദ് എന്നീ കായിക താരങ്ങളുടെ ജേഴ്‌സികള്‍ ലേലത്തില്‍ വച്ചതിലൂടെ ലക്ഷങ്ങള്‍ സമാഹരിക്കാനായെന്നും ഡി.വൈ.എഫ്.ഐ നേതാക്കള്‍ അറിയിച്ചു.

Related Articles

Back to top button