KeralaLatest

പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി പോലീസ് മേധാവി

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ സര്‍ക്കുലര്‍ ഇറക്കി ഡിജിപി ലോകനാഥ് ബെഹ്‌റ. വ്യാപാര സ്ഥാപനങ്ങളിലും ബാങ്കുകളിലും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നാണ് കര്‍ശന നിര്‍ദ്ദേശം. 100 സ്ക്വയര്‍ ഫീറ്റുള്ള സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരേ സമയം ആറ് ഉപഭോക്താക്കള്‍ മാത്രമേ പ്രവേശിക്കാന്‍ പാടുള്ളു. സാമൂഹ്യ അകലം ഉറപ്പാക്കാനായി കടകള്‍ക്കും സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും മുന്നില്‍ കളങ്ങള്‍ വരയ്ക്കണം. ബാങ്കില്‍ എത്തേണ്ടത് മുന്‍കൂട്ടി നിശ്ചയിച്ച സമയം പ്രകാരമാണ്. ഇതിനായി ബാങ്കുകള്‍ ഉപഭോക്താക്കളെ അവര്‍ക്ക് വരാനാകാവുന്ന സമയം മുന്‍കൂട്ടി അറിയിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. നിര്‍ദേശം കര്‍ശനമായി നടപ്പിലാക്കാന്‍ ഐജി മുതലുളള ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.

Related Articles

Back to top button