KeralaLatest

സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സ ആരംഭിച്ചു

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: സംസ്ഥാനത്തെ മിക്ക സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സ ആരംഭിച്ചു. കോവിഡ് ലക്ഷണങ്ങളുമായി സ്വകാര്യ ആശുപത്രികളില്‍ എത്തുന്നവരുടെ സാംപിള്‍ അതത് ആശുപത്രികളിലെ ലാബിലോ പുറത്തെ അംഗീകൃത ലാബിലോ പരിശോധിക്കാം. പോസിറ്റീവ് ആണെങ്കില്‍ സ്വകാര്യ ആശുപത്രിയില്‍ തന്നെ ചികിത്സ തുടരാം. നേരത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമായിരുന്നു കോവിഡ് ചികിത്സ. അതിനാല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിക്കുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനാവില്ലെന്ന നിലപാടിലായിരുന്നു കമ്പനികള്‍. സ്വകാര്യ ആശുപത്രികളില്‍ ചികിത്സിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവ് വന്നതോടെ ആ തടസവും മാറുകയായിരുന്നു.

കോവിഡ് ചികിത്സയ്ക്കായുള്ള ആശുപത്രികളില്‍ കുറഞ്ഞത് 20 കിടക്കകള്‍ നീക്കിവയ്ക്കണമെന്നും പ്രത്യേക പ്രവേശന കവാടം വേണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പിസിആര്‍ പരിശോധനയ്ക്കു 2750 രൂപയും ട്രൂനാറ്റ് പരിശോധനയ്ക്ക് 1500 രൂപയും ആന്റിജന്‍ പരിശോധനയ്ക്ക് 625 രൂപയുമായിരിക്കണം നിരക്ക്. മറ്റു ചികിത്സാച്ചെലവുകള്‍ സ്വകാര്യ ആശുപത്രികള്‍ക്ക് തന്നെ നിശ്ചയിക്കാം.

Related Articles

Back to top button