IndiaKeralaLatest

അയോധ്യയിലെ മുസ്ലീം പള്ളിയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ല: യോഗി ആദിത്യനാഥ്

“Manju”
സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ലക്‌നൗ : അയോധ്യയില്‍ ബാബരി പള്ളിയ്ക്ക് പകരം നിര്‍മ്മിക്കുന്ന പള്ളിയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചാലും പോകില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തിലാണ് ആദിത്യനാഥിന്റെ പ്രതികരണം.

അയോധ്യയിലെ ക്ഷേത്ര ശിലാസ്ഥാപന ചടങ്ങില്‍ മുന്‍നിരയില്‍ നിന്നത് മുഖ്യമന്ത്രിയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പള്ളിയുടെ ചടങ്ങിലും പങ്കെടുക്കുമോയെന്ന് ചോദ്യം ഉയര്‍ന്നത്. പള്ളിയുടെ ചടങ്ങില്‍ താന്‍ പങ്കെടുക്കില്ലെന്ന് യോഗി പറഞ്ഞു. യോഗി എന്ന നിലയിലും ഹിന്ദു എന്ന നിലയിലും പള്ളിയുടെ ചടങ്ങില്‍ പങ്കെടുക്കാന്‍ തനിക്കാവില്ലെന്ന് ആദിത്യനാഥ് പറഞ്ഞു.

ഒരു യോഗി എന്ന നിലയിലും ഹിന്ദുവെന്ന നിലയിലും താനൊരിക്കലും മുസ്ലീം പള്ളിക്ക് വേണ്ടിയുള്ള ചടങ്ങില്‍ പങ്കെടുക്കില്ല. എന്നെ ആരും ക്ഷണിക്കില്ലെന്ന് അറിയാമെന്നും യോഗി വ്യക്തമാക്കി. എനിക്ക് എന്റേതായ വിശ്വാസങ്ങളുണ്ട്. അവര്‍ക്ക് അവരുടേതായതും ഉണ്ട്. ഇത് രണ്ടും ലംഘിക്കപ്പെടാന്‍ ആര്‍ക്കും താല്‍പര്യം ഉണ്ടാവില്ലെന്നും യോഗി പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയെന്ന നിലയില്‍ തനിക്ക് ഒരു മതവുമായും പ്രശ്‌നമില്ലെന്നും യോഗി പറഞ്ഞു.

ആദിത്യനാഥിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ കക്ഷിയായ സമാജ്വാദി പാര്‍ട്ടി രംഗത്തുവന്നു. യുപിയിലെ ജനങ്ങളോട് മുഖ്യമന്ത്രി മാപ്പു പറയണമെന്ന് എസ്പി ആവശ്യപ്പെട്ടു.

Related Articles

Back to top button