IndiaLatest

ടിക് ടോക്കിന് പകരം തംരഗമായി റീല്‍സ്

“Manju”

ശ്രീജ.എസ്

ടിക് ടോക്കിന് പകരം വീഡിയോകള്‍ പങ്കുവെയ്ക്കാനായി ഇന്‍സ്റ്റഗ്രാം റീല്‍സ് പുറത്തിറക്കിയതോടെ ഫേസ് ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ആസ്തി പതിനായിരം കോടി ഡോളര്‍ കടന്നു. ഇതോടെ ആമസോണ്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജെഫ് ബസോസ്, മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് എന്നിവര്‍ക്കൊപ്പം സുക്കര്‍ ബര്‍ഗ് പതിനായിരം കോടി ക്ലബില്‍ ഇടംനേടി.

റീല്‍സ് അവതരിപ്പിച്ചതിന് പിന്നാലെ ഫേസ് ബുക്കിന്റെ ഓഹരി വില ആറു ശതമാനത്തോളം ഉയര്‍ന്നു. ടിക്ക് ടോക്കിന്റെ പകരക്കാരന്‍ എന്ന നിലയിലാണ് ഇന്‍സ്റ്റഗ്രാം റീല്‍സ് അവതരിപ്പിച്ചത്.

15 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ റെക്കോഡ് ചെയ്യാനും എഡിറ്റ് ചെയ്യാനുമുള്ള ഫീച്ചര്‍ റീല്‍സിലുണ്ട്. ഓഡിയോയും വീഡിയോയും സെറ്റ് ചെയ്യാനുള്ള സംവിധാനം പുതിയ ഫീച്ചറിലുണ്ട്. ടിക് ടോക്കിന് സമാനമായി മറ്റുവരുടെ ഓഡിയോ ഉപയോഗിച്ച്‌ പുതിയ വീഡിയോ നിര്‍മ്മിക്കാനുള്ള സംവിധാനവും റീലിലുണ്ട്.

Related Articles

Back to top button