KeralaLatest

പി.ആര്‍ ശ്രീജേഷ് ; മെഡല്‍ നേടുന്ന രണ്ടാമത്തെ മലയാളി

“Manju”

ടോക്യോ: മെഡല്‍ നേടുന്ന രണ്ടാമത്തെ മലയാളിയായി പി.ആര്‍ ശ്രീജേഷ് ചരിത്രമെഴുതുകയാണ്.41 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയ്ക്ക് മെഡല്‍ ലഭിക്കുന്നത്. അതും ശ്രീജേഷ് എന്ന മലയാളിയിലൂടെ. ശ്രീജേഷിന് മെഡല്‍ ലഭിച്ചതില്‍ വലിയ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഫുട്ബോള്‍ താരം ഐ.എം വിജയന്‍ പറഞ്ഞു.
ടൂര്‍ണമെന്റിലെ മികച്ച താരമാണ് ശ്രീജേഷ്. ഓസ്ട്രേലിയയ്ക്കെതിരായ കളിയൊഴിച്ച്‌ മറ്റ് മാച്ചുകളിലെല്ലാം ശ്രീജേഷിന്റേത് ഗംഭീര പ്രകടനമായിരുന്നുവെന്ന് ഐഎം വിജയന്‍ പറഞ്ഞു. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ഇന്ത്യന്‍ ടീമിന്റെ വിജയ ശില്പിയായ മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന് അഭിനന്ദന പ്രവാഹം. പി.ആര്‍. ശ്രീജേഷിനും അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ കേരളാ ഹോക്കി ഫെഡറേഷന്‍.

Related Articles

Back to top button