KeralaLatestThiruvananthapuram

നിയന്ത്രണം വിട്ട റിക്കവറി വാൻ ഇടിച്ചു റോഡ് വശത്തു നിന്ന ഇൻഷുറൻസ് ഓഫിസർ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ മനഃപൂർവ നരഹത്യക്കു കേസ്

“Manju”

വെഞ്ഞാറമൂട്. നിയന്ത്രണം വിട്ട റിക്കവറി വാൻ റോഡ് വശത്തു നിറുത്തിയിട്ടിരിക്കുകയായിരുന്ന കാറിൽ ഇടിച്ചു കയറി ഇൻഷുറൻസ് ഓഫിസർ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. വർക്കല ചെറുന്നിയൂർ പണയിൽ വീട്ടിൽ സുധീഷ് (24) നെ യാണ് വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ മനഃപൂർവ നരഹത്യക്കു പോലീസ് കേസെടുത്തു.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് അഞ്ചര മണിയോടെ വെഞ്ഞാറമൂട് വയ്യേറ്റ് ആയിരുന്നു അപകടം. സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജില്ലാ ഓഫീസറായ കാരേറ്റ് കൈപ്പള്ളി വീട്ടില്‍ വേണുഗോപാൽ (51) ആണ് മരിച്ചത്.കാറിൽ എത്തിയ വേണുഗോപാൽ സഹ പ്രവർത്തകനൊപ്പം റോഡ് വശത്തു സംസാരിച്ചു നിൽക്കവേ നിയന്ത്രണം വിട്ടു അമിത വേഗതയിൽ എത്തിയ റിക്കവറി വാൻ കാറിലും ബൈക്കിലും ഇടിച്ച ശേഷം സമീപത്തെ കടയുടെ മുന്‍വശത്തെ റൂഫിംഗും തകര്‍ത്ത് തലകീഴായി മറിഞ്ഞായിരുന്നു അപകടം.

സംഭവ നടന്നയുടനെ നിസാര പരിക്കുകളോടെ റിക്കവറി വാൻ ഡ്രൈവർ സുധീഷ് ഇവിടെ നിന്നും രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ ആറ്റിങ്ങൽ കെ എസ് ആർ ടി ബസ് സ്റ്റാൻന്റിനു സമീപത്തു നിന്നു വെഞ്ഞാറമൂട് സി ഐ വിജയ രാഘവൻ, എസ് ഐ ശ്രീകുമാർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അപകടത്തിൽ പെട്ട റിക്കവറി വാൻ ഇൻഷുറൻസ് ഇല്ലാതെയാണ് നിരത്തിൽ ഓടിയിരുന്നതെന്നും ഡ്രൈവർ സുധീഷിനു ലൈസൻസ് ഇല്ല എന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

Related Articles

Back to top button