തെലങ്കാനയിൽ പി.സി.സി പ്രസിഡന്റ് എ.രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയാകും.കോൺഗ്രസ് ഇന്ന് നിയമസഭാ കക്ഷി യോഗം ചേരും. സർക്കാർ രൂപീകരണ നീക്കങ്ങൾ കോൺഗ്രസ് വേഗത്തിലാക്കിയിട്ടുണ്ട്. നിയസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വത്തെ ചുമതലപെടുത്തുന്ന പ്രമേയം യോഗത്തിൽ പാസാക്കും.
അതേസമയം ബി.ആര്.എസിനെ തകര്‍ത്തുകൊണ്ടാണ് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് തെലങ്കാനയില്‍ വിജയിച്ചത്. സംസ്ഥാനരൂപീകരണത്തിനുശേഷം ബി.ആര്‍എസിന് ആദ്യമായി ഭരണം നഷ്ടപ്പെടുകയാണ്.അധികാരത്തിലിരുന്ന രണ്ടു സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസ് പുറത്തേക്ക് പോവുമ്പോള്‍ ഏക ആശ്വാസം തെലങ്കാനയില്‍ ലഭിച്ച തിരിച്ചുവരവ് മാത്രമാണ്.