LatestThiruvananthapuram

എം.എസ്‌സി. നഴ്‌സിങ് ; അവസാന തീയതി ഡിസംബര്‍ 16

“Manju”

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ സര്‍ക്കാര്‍ നഴ്‌സിങ് കോളേജുകളിലും വിവിധ സ്വാശ്രയ നഴ്‌സിങ് കോളേജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്കും എം.എസ്‌സി. നഴ്‌സിങ് 2021 പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. മെഡിക്കല്‍ സര്‍ജിക്കല്‍ നഴ്‌സിങ്, കമ്യൂണിറ്റി ഹെല്‍ത്ത് നഴ്‌സിങ്, ചൈല്‍ഡ് ഹെല്‍ത്ത് നഴ്‌സിങ്, ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി നഴ്‌സിങ്, മെന്റല്‍ ഹെല്‍ത്ത് നഴ്‌സിങ് എന്നിവയിലേക്കാണ് പ്രവേശനം.

യോഗ്യത: കേരളത്തില്‍ ജനിച്ച ഇന്ത്യന്‍ പൗരനാകണം. കേരളീയരല്ലാത്ത ഇന്ത്യന്‍ പൗരത്വമുള്ള അപേക്ഷകര്‍ കേരളത്തിലെ ഏതെങ്കിലും നഴ്‌സിങ് കോളേജില്‍നിന്നും ബി.എസ്‌സി. നഴ്‌സിങ് ബിരുദം നേടിയിരിക്കുകയോ അഞ്ച് വര്‍ഷത്തില്‍ കുറയാതെ കേരളത്തില്‍ താമസക്കാരനായിരിക്കുകയോ വേണം. കേരളീയരല്ലാത്ത അപേക്ഷകര്‍ സാമുദായിക/ഭിന്നശേഷി സംവരണാനുകുല്യങ്ങള്‍ക്ക് അര്‍ഹരായിരിക്കില്ല.

കേരള, കാലിക്കറ്റ്, മഹാത്മാഗാന്ധി, കൊച്ചി, കണ്ണൂര്‍ സര്‍വകലാശാലകളിലൊന്നില്‍നിന്നും ലഭിച്ചതോ/കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല അംഗീകരിച്ച മറ്റ് സര്‍വകലാശാലകളുടെ റഗുലര്‍ നഴ്‌സിങ് ബിരുദം കുറഞ്ഞത് 55 ശതമാനം മാര്‍ക്ക് നേടി പാസായവര്‍ക്ക് അപേക്ഷിക്കാം.അപേക്ഷകര്‍ കേരള നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫ് കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ നേടിയിരിക്കണം.

കേരളത്തിനുപുറത്ത് പഠിച്ച ഉദ്യോഗാര്‍ഥികള്‍ സംസ്ഥാനത്തെ ബന്ധപ്പെട്ട നഴ്‌സിങ് കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അഡ്മിഷന്‍ സമയത്ത് ഹാജരാക്കണം. ഡിസംബര്‍ 16ന് വൈകീട്ട് മൂന്നുവരെ അപേക്ഷിക്കാം. യോഗ്യത, ഓണ്‍ലൈന്‍ അപേക്ഷ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ക്ക്: www.cee.kerala.gov.in

Related Articles

Back to top button